ജനകീയാസൂത്രണ രജത ജൂബിലി: ഒരു വർഷം നീളുന്ന ആഘോഷങ്ങൾക്ക് കിനാനൂർ കരിന്തളത്ത് സംഘാടക സമിതിയായി
കരിന്തളം: കാൽ നൂറ്റാണ്ട് പിന്നിടുന്ന മഹത്തായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധങ്ങളായ പരിപാടികളോടെ കിനാനൂർ - കരിന്തളം പഞ്ചായത്തിൽ നടത്താൻ തീരുമാനിച്ചു
ആഗസ്റ്റ് - 17 - (ചിങ്ങം - 1 ) പകൽ 2 മണിക്ക് കോയിത്തട്ട കുടുംബശ്രീ ഹാളിൽ ഉൽഘാടനം കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടക്കും. മുൻ കാലപ്രസിഡന്റ് - വൈസ് പ്രസിഡന്റ് മാർ, 1996-ലെ സെക്രട്ടരി എന്നിവരെ ആദരിക്കും. 4 മണിക്ക് മുഖ്യമന്ത്രി നടത്തുന്ന സംസ്ഥാന തല ഉൽഘാടന പരിപാടി പഞ്ചായത്തിലാകെ ഓൺലൈനായി കാണാൻ സംവിധാനമൊരുക്കും
ആഗസ്റ്റ് - 18 ന് ചായോത്ത്, നെല്ലിയടുക്കം, പരപ്പ, ബിരിക്കുളം, കോയിത്തട്ട എന്നിവിടങ്ങളിൽ ചേരുന്ന പരിപാടികളിൽ പഞ്ചായത്തിലെ മുൻ കാല ഭരണ സമിതിയംഗങ്ങൾക്ക് ആദരവ് - സമർപ്പിക്കും.
തുടർന്ന് ജനകീയാസൂത്രണ പ്രക്രിയക്ക് ചുക്കാൻ പിടിച്ച റിസോർസ്പേഴ്ൺ മാർ, സന്നദ്ധ പ്രവർത്തകർ , മുൻ കാല ജീവനക്കാർ - എന്നിവരുടെ സംഗമം നടത്തും.
കാൽ നൂറ്റാണ്ടിന് മുമ്പ് രൂപീകരിച്ച് പ്രവർത്തനമാരംഭിച്ച വാർഡ് - അയൽ കൂട്ട സമിതി, വനിതാ സ്വയം സഹായ സംഘം - എന്നിവയുടെ മുൻ നിര സംഘാടകരുടെ സംഗമം നടത്തും.
1996-ൽ പ്രസിദ്ധീകരിച്ച പഞ്ചായത്തിന്റെ സമഗ്ര വികസന രേഖ കലോചിതമാക്കി കേരളപ്പിറവി ദിനമായ നവംബർ 1 ന് പ്രസിദ്ധീകരിക്കും.
ഇതിനായി വിവിധ വികസന- വിഷയ ഗ്രൂപുകൾ ചേർന്ന് കരട് തയ്യാറാക്കും.
ഓക്ടോബർ മാസത്തിൽ പ്രത്യേക ഗ്രാമസഭകളും വികസന സെമിനാറും സംഘടിപ്പിക്കും -
കൂടാതെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ - കൃഷി, മൃഗപരിപാലനം, ആരോഗ്യം - കുടിവെള്ളം - ശുചിത്വം, വിദ്യഭ്യാസം, പട്ടികജാതി, പട്ടിക വർഗ്ഗം, വനിതാ വികസനം - കുടുംബശ്രീ, അംഗൺ വാടി - ശിശുവികസനം, ഭവന നിർമ്മാണം, തൊഴിലുറപ്പ് മേഖല, പശ്ചാത്തല വികസനം, കലാ-സാംസ്കാരികം - കായികം തുടങ്ങിയ മേഖലകളുടെ പ്രത്യേക സംഗമങ്ങൾ നടക്കും. ഇതിന്റെ ഭാഗമായി സെമിനാറുകൾ, ഈ മേഖലയിലെ പഴയ കാല പ്രവർത്തകർ , വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവർ എന്നിവരെ ആദരിക്കും. കലാ-സാംസ്കാരിക പരിപാടികളും നടക്കും
പഞ്ചായത്തിലെ വിവിധ പൊതു സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 25 കേന്ദ്രങ്ങളിൽ മിയോ വാക്കി വനങ്ങൾ - സെപ്റ്റംബർ-15 നകം വെച്ച് പിടിപ്പിക്കും -
തുടർന്ന് വാർഡിൽ ചുരുങ്ങിയത് 2കേന്ദങ്ങൾ എന്ന നിലയിൽ മരങ്ങൾ (മിയോ വാക്കി )വച്ചു പിടിപ്പിക്കും.
കടലാടിപ്പാറ - പഞ്ചായത്തിലെ ജൈവ വൈവിദ്ധ്യ പൈതൃക കേന്ദ്രമാക്കും.
പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ ചേർന്ന യോഗത്തിൽ വെച്ച് സംഘാടക സമിതി രൂപികരിച്ചു.
പ്രസിഡന്റ് ടി.കെ.രവി ഉൽഘാടനം ചെയ്തു. സി.എച്ച്. അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. ടി.പി. ശാന്ത, കെ.വി. അജിത്ത്കുമാർ , പാറക്കോൽ രാജൻ, ഒ.എം. ബാലകൃഷ്ണൻ ,പത്മനാഭൻ കരിന്തളം , കെ.കെ. താജുദീൻ, രാഘവൻ കൂലേരി, ഷീല. പി.യു എന്നിവർ സംസാരിച്ചു. എൻ മനോജ് - സ്വാഗതവും ഷൈജമ്മ ബെന്നി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി - ടി.കെ.രവി - ചെയർമാൻ, എൻ - മനോജ് - ജനറൽ കൺവീനർ - എന്നിവരെ തീരുമാനിച്ചു.
No comments