വഴിയോരകച്ചവടം: മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വഴിയോര കച്ചവടതൊഴിലാളി യൂണിയൻ സി.ഐ.ടി.യു പ്രതിഷേധസമരം നടത്തി കാഞ്ഞങ്ങാട് എം.ആർ ദിനേശനും, ഒടയഞ്ചാലിൽ വിമലഫ്രാൻസിസും സമരം ഉദ്ഘാടനം ചെയ്തു
ഒടയംചാൽ: സംസ്ഥാനത്ത് ലൈസൻസ് അനുവധിച്ചിട്ടുള്ള വഴിയോരകച്ചവടക്കാർ മാത്രമേ കച്ചവടം ചെയ്യാവൂഎന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സംസ്ഥാനവ്യാപകമായി തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി വഴിയോരകച്ചവടതൊഴിലാളി വിരുദ്ധമായ പ്രസ്താവനനടത്തിയത്. സംസ്ഥാനത്താകെ 300 തൊഴിലാളികൾക്കുമാത്രമാണ് ലൈസൻസ് അനുവദിച്ചത് ഇതിൽ 200 പേരും കാസർഗോഡ് ജില്ലയിലെ തൊഴിലാളികളാണ്. കാസർഗോഡ് ജില്ലയിൽ തന്നെ രണ്ടായിരത്തി ഇരുന്നൂറിൽപരം തൊഴിലാളികളാണ് വഴിയോര വ്യാപാരരംഗത്ത് തൊഴിൽ ചെയ്യുന്നത് കച്ചവടക്കാരിൽ ഭൂരിഭാഗം പേരും വിവധ രോഗങ്ങൾമൂലവും മറ്റും കഷ്ടതയനുഭവിക്കുന്നവരാണ്. മുഖ്യമന്ത്രിയെ ചില ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചതാണ് പ്രസ്താവനയ്ക്ക് കാരണമെന്നും കോവിഡ് മൂലം ഒട്ടുമിക്ക തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലാണെന്നും പാവപെട്ട മുഴുവൻ തൊഴിലാളികൾക്കും കോവിഡ് മാനദണ്ഡം പാലിച്ച്കൊണ്ട് തൊഴിലെടുക്കാനുള്ള അവസരമൊരുക്കണമെന്നും
കാഞ്ഞങ്ങാട് നടന്ന പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ കാസർഗോഡ് ജില്ലാസെക്രട്ടറി എം. ആർ ദിനേശൻ പറഞ്ഞു. സംസ്ഥാന കമ്മറ്റി അംഗം ഓമന അധ്യക്ഷത വഹിച്ചു. ഒടയംചാലിൽ നടന്ന സമരം വി.കെ.ടി.യു.ജില്ലാ വൈസ് പ്രസിഡൻ്റ് വിമല ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. തമ്പാൻ, ജോണി, ശേഖരൻ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ കേന്ദ്രങ്ങളിൽ നാരായണൻ ചെങ്കള, എ.വി.അഷ്റഫ്, രഘുപതി,സി.എച്ച് അഷറഫ്, ശ്രീധരൻ ഉദുമ, തുടങ്ങിയവർ പ്രസംഗിച്ചു.
No comments