Breaking News

വെള്ളരിക്കുണ്ട് താലൂക്ക്തല സഹകരണ ഓണവിപണി ബളാൽ വനിതാ സർവ്വീസ് സഹകരണ സംഘത്തിൽ വെച്ച് നടന്നു


വെള്ളരിക്കുണ്ട്: സഹകരണ ഓണ വിപണി  2021 വെള്ളരിക്കുണ്ട് താലൂക്ക് തല ഉത്ഘാടനം ബളാൽ വനിതാ സർവ്വീസ് സഹകരണ സംഘത്തിൽ വെച്ച് നടന്നു. ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയത്തിൻ്റെ അദ്ധ്യക്ഷതയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി ഓണചന്ത ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് താലൂക്ക് സഹകരണ സംഘം അസിസ്റ്റൻ്റ് റെജിസ്ട്രാർ വി.ടി. തോമസ് ആദ്യ വിൽപ്പന നിർവ്വഹിച്ചു. സംഘം സെക്രട്ടറി വി.പ്രശാന്ത് സ്വാഗതം പറഞ്ഞു. സംഘം പ്രസിഡണ്ട് അനിത എസ് നന്ദി പറഞ്ഞു. സബ്സിഡി നിരക്കിൽ ആയിരം രൂപയുടെ നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് ഉൾപ്പടെയാണ് ഓണവിപണിക്ക് തയ്യാറാക്കിയിട്ടുള്ളത്.

No comments