Breaking News

മൈസൂരു കൂട്ടബലാത്സംഗ കേസിൽ അഞ്ചുപേർ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ




ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ൽ എം ബി ​എ വി​ദ്യാ​ർ​ഥി​നി​യാ​യ 22കാ​രി​യെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ അഞ്ചുപേരെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ നാ​ലു എഞ്ചിനീയറിങ് വി​ദ്യാ​ർ​ഥി​ക​ൾ തമിഴ്നാട് സ്വദേശികളാണ്. ഒരാൾ കർണാടക സ്വദേശിയുമെന്നാണ് വിവരം. മൊബൈൽ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ച് അന്വേഷണത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പ്രതികളായ മൂന്ന് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മലയാളികളാണെന്ന സൂചന കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇവർ കേരളത്തിൽ ഒളിവിൽ കഴിയുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിൽ കർണാടക പൊലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും തിരിച്ചിരുന്നു.




സം​ഭ​വം ന​ട​ന്ന ചൊ​വ്വാ​ഴ്ച രാ​ത്രി മൈ​സൂ​രു ചാ​മു​ണ്ഡി കു​ന്നിന്റെ താ​ഴ്വ​ര​യി​ലെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്‌ പൊ​ലീ​സിന്റെ സം​ശ​യം ഇ​വ​രി​ലേ​ക്കെ​ത്തി​യ​ത്. സം​ഭ​വ സ്ഥ​ല​ത്തെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ പ​രി​ശോധി​ച്ച​പ്പോ​ൾ ചൊ​വ്വാ​ഴ്ച എഞ്ചിനീയറിങ് വി​ദ്യാ​ർ​ഥി​ക​ളാ​യ നാ​ലു​പേ​രും മൈ​സൂ​രു​വി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. സം​ഭ​വം ന​ട​ന്ന​തി​നു​ശേ​ഷം ഇ​വ​ർ കോളജിൽ ബു​ധ​നാ​ഴ്ച​ത്തെ പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്നി​ല്ല. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണുക​ൾ സ്വി​ച്ച് ഓഫാ​യ​തും സംശയത്തിനിടയാക്കി.


ചൊ​വ്വാ​ഴ്ച രാ​ത്രി 7.30 ഓടെ​യാ​ണ് കൂ​ട്ടു​കാ​ര​നെ ആ​ക്ര​മി​ച്ച​ശേ​ഷം ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള എം ബി ​എ വി​ദ്യാ​ർ​ഥി​നി​യാ​യ 22 വ​യ​സ്സു​കാ​രി​യെ ​സം​ഘം ക്രൂ​ര ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്‌. സ്ഥി​ര​മാ​യി ജോ​ഗി​ങ്ങി​ന് പോ​കു​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നും 25 വ​യ​സ്സി​നും 30വ​യ​സ്സി​നും ഇ​ട​യി​ലു​ള്ള​വ​രാ​ണ് പ്ര​തി​ക​ളെ​ന്നു​മാ​ണ് പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്താ​യ യു​വാ​വിന്റെ മൊ​ഴി. ക്ലാ​സ് ക​ഴി​ഞ്ഞ​ശേ​ഷം രാ​ത്രി 7.30 ഓ​ടെ​യാ​ണ് ബൈ​ക്കി​ൽ പോ​യ​ത്. തു​ട​ർ​ന്ന് ബൈ​ക്കി​ൽ​നി​ന്നി​റ​ങ്ങി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​റം​ഗ​സം​ഘം ആ​ക്ര​മി​ച്ച​ത്.



അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ന്ന​തു​വ​രെ പാ​റ​ക്ക​ല്ല് കൊ​ണ്ട് യു​വാ​വിന്റെ ത​ല​ക്ക​ടി​ച്ചു. ബോ​ധം വ​ന്ന​പ്പോ​ൾ പെ​ൺ​കു​ട്ടി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കു​റ്റി​ക്കാ​ട്ടി​ൽ​നി​ന്ന് അ​വ​ളെ വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടി​ട്ടെ​ന്നും ശ​രീ​രം മു​ഴു​വ​ൻ മു​റി​വേ​റ്റ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നു​മാ​ണ് യു​വാ​വിന്റെ മൊ​ഴി. ബ​ലാ​ത്സം​ഗ​ത്തിന്റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ശേ​ഷം യു​വാ​വിന്റെ ഫോ​ണി​ൽ​നി​ന്നും പി​താ​വി​നെ വി​ളി​ച്ച് പ്ര​തി​ക​ൾ മൂ​ന്നു ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി. എ ഡി ജി ​പി സി.​എ​ച്ച്. പ്ര​താ​പ് റെ​ഡ്ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും ഡി എ​ൻ ​എ സാംപിളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ന് ഡി ജി ​പി പ്ര​വീ​ൺ സൂ​ദി​നോ​ട് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ പ​റ​ഞ്ഞു.

No comments