Breaking News

പനത്തടി പഞ്ചായത്തിൽ മാതൃകാ തെങ്ങിൻതോട്ടം ഒരുങ്ങുന്നു തൈകളുടെ നടീൽ കർമ്മം സി.പി.സി.ആർ.ഐ ഡയറക്ടർ ഡോ.അനിത കരുൺ നിർവഹിച്ചു


രാജപുരം: കാസറഗോഡ് സി. പി. സി. ആർ ഐ യുടെ നാളികേര വികസന പദ്ധതിയിൽപ്പെടുത്തി പനത്തടി പഞ്ചായത്തിലെ 10-ാം വാർഡിലെ കെ.എം കുഞ്ഞാസ്യയുടെ പുരയിടത്തിൽ മാതൃകാതെങ്ങിൻ തൈകളുടെ നടീൽ കർമ്മം സി. പി. സി .ആർ ഐ ഡയറക്ടർ ഡോ.അനിത കരുൺ നിർവഹിച്ചു. പഞ്ചമല അഗ്രി & ഹോർട്ടികൾച്ചറൽ ഫാർമേഴ്സ് പ്രൊഡ്യൂസ് കമ്പനിയുടെ നേതൃത്വത്തിലാണ് നാളികേര വികസന പദ്ധതി നടപ്പിലാക്കുന്നത്. കെ.എം. കുഞ്ഞാസ്യയുടെ 3.5 ഏക്കർ സ്ഥലത്താണ് 270 ഓളം തെങ്ങിൻ തൈകൾ നടുന്നത്. കൂടാതെ മണ്ണ് ജല സംരക്ഷണ പദ്ധതിയിൽപ്പെടുത്തി എട്ടോളം കർഷകരുടെ പുരയിട കൃഷിക്കാവശ്യമായ സൗകര്യങ്ങളും കാസറഗോഡ് സി. പി. സി. ആർ ഐ ഒരുക്കികൊടുക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ പഞ്ചമല കമ്പനി നടത്തിവരുന്നു. നാളികേര കൃഷി കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ കൂടുതൽ മേഖലകളിലേക്ക് നാളികേര കൃഷി നടപ്പിലാക്കുന്നതിനും വിപുലീകരിക്കുന്നതിനും പനത്തടി പഞ്ചായത്ത് മെമ്പർ കെ. ജെ ജെയിംസും പഞ്ചമല കമ്പനി ചെയർമാൻ മൈക്കിൾ എം പൂവത്താനിയും നടത്തിവരുന്ന പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണെന്നും സി. പി. സി. ആർ. ഐ ഡയറക്ടർ ഡോ.അനിത കരുൺ പറഞ്ഞു. ചടങ്ങിൽ മൈക്കിൾ പൂവത്താനി അദ്ധ്യക്ഷത വഹിച്ചു   സി. പി. സി. ആർ. ഐ സയിന്റിസ്റ്റ് ഡോ സി.തമ്പാൻ , ഡോ പി. സുബ്രഹ്മണ്യൻ സ്ഥല ഉടമ  ഹക്കീം, മുഹമ്മദ്കുഞ്ഞി എന്നിവർ പങ്കെ ടുത്തു. വാർഡ് മെമ്പർ കെ.ജെ ജെയിംസ് സ്വാഗതവും, ജമാൽ നന്ദിയും പറഞ്ഞു.

No comments