Breaking News

സ്ക്കൂട്ടറിൽ രാജ്യം ചുറ്റി വെള്ളരിക്കുണ്ട് നർക്കിലക്കാടെ സഹോദരങ്ങൾ ഇന്ത്യയിലെ പകുതിയലധികം സംസ്ഥാനങ്ങളും ഇവർ പിന്നിട്ട് കഴിഞ്ഞു

 


വെള്ളരിക്കുണ്ട്: സ്ക്കൂട്ടറിൽ രാജ്യം ചുറ്റി വെള്ളരിക്കുണ്ട് നർക്കിലക്കാടെ സഹോദരങ്ങൾ. ഡിഗ്രി പഠനം പൂർത്തിയാക്കിയ നവീൻ, പ്ലസ് ടു പഠനം പകർത്തിയാക്കിയ മനുരാജ് എന്നിവരാണ് 3 വർഷത്തോളമായി സ്ക്കൂട്ടറിൽ യാത്ര തുടരുന്നത്. ഇന്ത്യയിൽ 60 ശതമാനം സ്ഥലങ്ങളും ഇവർ സഞ്ചരിച്ചു കഴിഞ്ഞു. 2020 ൽ കേരളത്തിൽ നിന്നും ജമ്മു കാശ്മീർ വരെയും അതുപോലെ തിരിച്ച് കേരളത്തിലേക്കും യാത്ര ചെയ്തിരുന്നു.അന്ന് 16 സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യാൻ സാധിച്ചു. കൂടാതെ കേരളത്തിലേ എല്ലാ ജില്ലകളിലും ഇതേ സ്കൂട്ടറിൽ യാത്ര ചെയ്തു. ഈ വർഷം അതായത് കഴിഞ്ഞ മാസം കാശ്മീർ, ലഡാക്ക് മുഴുവൻ യാത്ര ചെയ്ത് വന്നതേ ഉള്ളു.

കാസർഗോഡ് ജില്ലയിലെ  നർക്കിലക്കാട് നിന്നും ലഡാക്കിലേക്ക്  ടി.വി.എസ് ജൂപ്പിറ്റർ സ്കൂട്ടറിലാണ് യാത്ര. ലഡാക്ക് ഭാഗങ്ങളിലേക്ക് പവർ കൂടിയ വാഹനങ്ങളിൽ ആണ് കൂടുതൽ പേരും പോവുന്നത് എന്നാൽ 110cc പോലെയുള്ള വാഹനങ്ങളിൽ അവിടെ ആരും പോകാറില്ല. ബുദ്ധിമുട്ടാണ്. ഇവിടെ ഇവർ അത് തിരഞ്ഞെടുത്തത് ഏത് വാഹനം എന്നതില്ല എങ്ങോട്ട് എന്നതിലാണ് കാര്യം. പോകാൻ കഴിയും എന്ന് മനസ്സിന് ഒരു ആത്മവിശ്വാസം ഉണ്ടെങ്കിൽ നമുക്ക് എവിടെയും പോകാൻ സാധിക്കും എന്നതാണ് ഈ ചെറുപ്പക്കാർ പറയുന്നത്. ഇതു പോലുള്ള വാഹനം ഉള്ളവരിൽ യാത്ര ചെയ്യാൻ കഴിയില്ല എന്ന് കരുതുന്നവർക്ക് ഇതൊരു പ്രചോദനം ആണ്. ഇന്ത്യ മുഴുവൻ ഈ കുഞ്ഞു സ്കൂട്ടറിൽ യാത്ര ചെയ്യുക എന്നത് തന്നെയാണ് ഇവരുടെ ആഗ്രഹം. യാത്ര നേരങ്ങളിൽ ഒരു നേരം ഭക്ഷണവും അതുപോലെ ചെറിയ താമസസൗകര്യങ്ങളൊക്കെയാണ് പ്രയോജനപ്പെടുത്താറ്. ഇനി ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളും പ്രദേശങ്ങളും ആണ് കാണുവാൻ ഉള്ളത്. അടുത്ത യാത്ര അതായിരിക്കും. 2 മാസങ്ങൾക്കകം ആ യാത്ര ആരംഭിക്കും. പിന്നീട് ഇന്ത്യയുടെ അയൽരാജ്യങ്ങളിലേക്കും ഇതേ സ്കൂട്ടറിൽ തന്നെ യാത്ര ചെയ്യാനാണ് നവീനും മനുരാജിനും ആഗ്രഹം

No comments