Breaking News

ഹോസ്ദുർഗ് ലീഗൽ സർവ്വീസ് കമ്മറ്റി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂൾ സംയുക്താഭിമുഖ്യത്തിൽ ബാല-വനിതാ-വയോജന നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണ വെബിനാർ സംഘടിപ്പിച്ചു

വെള്ളരിക്കുണ്ട്: ഹോസ്ദുർഗ്ഗ് ലീഗൽ സർവ്വീസ് കമ്മിറ്റിയുടെയും കാസറഗോഡ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൻ്റെയും  വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി ബാല-വനിതാ-വയോജന നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണ വെബിനാർ സംഘടിപ്പിച്ചു. ഹോസ്ദുർഗ്ഗ് മുൻസിഫ് സെൽവത്ത് ആർ.എം അവർകൾ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അദ്ധ്യാപകരും രക്ഷിതാക്കളും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളെ ഗൗരവത്തോടെ സമീപിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ സെൻ്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.അന്നമ്മ കെ.എം അദ്ധ്യക്ഷത വഹിച്ചു.  ഗവ.പ്ലീഡർ അഡ്വ.ആശാലത, കാസർഗോഡ് ജില്ലാ ശിശു സംരക്ഷണ ഓഫിസർ ബിന്ദു സി.എ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. അഡ്വ.എൽസി ജോർജ് കുട്ടികളുടെയും വനിതകളുടെയും വയോജനങ്ങളുടെയും സംരക്ഷണത്തിനായുള്ള വിവിധ നിയമങ്ങളെക്കുറിച്ച് ക്ലാസ്സിൽ പ്രതിപാദിച്ചു. അദ്ധ്യാപകർ, സൈക്കോ സോഷ്യൽ കൗൺസിലർമാർ, പാരാലീഗൽ വോളൻ്റിയർമാർ, രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങിയവർ സംബന്ധിച്ച പരിപാടിയിൽ താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റി സെക്രട്ടറി ശ്രീ.പി.വി മോഹനൻ സ്വാഗതം പറയുകയും ഐ.സി.ഡി.എസ് പരപ്പ അഡീഷണൽ സൈക്കോ സോഷ്യൽ കൗൺസിലർ നിസി മാത്യു നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

No comments