Breaking News

വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കൂറ്റൻ ഫ്ലെക്സ് സ്ഥാപിച്ച് കൊന്നക്കാട് വൈറ്റ് ആർമി വാട്സാപ്പ് കൂട്ടായ്മ


കൊന്നക്കാട് :എസ് എസ് എൽ സി, പ്ലസ് 2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ ബാളാൽ പഞ്ചായത്ത്‌ ലെ 8,9,10 വാർടുകളിലെ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് വൈറ്റ് ആർമി കൂട്ടായ്മ. പലപ്പോഴും സ്കൂൾ തിരിച്ചു അഭിനന്ദനബോർഡ്കൾ സ്ഥാപിക്കുമ്പോൾ മിക്ക വിദ്യാർത്ഥികളും ഒഴിവാക്കപ്പെടുന്ന സാഹചര്യം ഇല്ലാതെ ആകുവാൻ കൂടിയാണ് ഈ തീരുമാനം.മുഴുവൻ വിഷയത്തിൽ A+നേടിയ മൂന്നു വാർഡുകളുടെയും ഭാഗമായ കൊന്നക്കാട് ടൗണിലാണ് ഫ്ലെക്സ് സ്ഥാപിച്ചത്.എല്ലാ വിദ്യാർത്ഥികൾക്കും ഇതിലൂടെ അഭിനന്ദനങ്ങൾ നേരാൻ ആയതിന്റെ സന്തോഷത്തിലാണ് ഗ്രൂപ്പ്‌ അഡ്മിൻമാരും... രതീഷ് ഒന്നാമൻ, ഡാർലിൻ ജോർജ് കടവൻ, ഹരികുമാർ, ഷാലറ്റ് ജോസഫ്, മുസ്തഫ, ഗോപാലകൃഷ്ണൻ, ശ്രീജിത്ത്‌, റോബിൻ, പി സി രഘു നാഥൻ എന്നിവർ പങ്കെടുത്തു.

No comments