Breaking News

മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾട്രസ്റ്റ് എടക്കാനത്തെ നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിൻ്റെ താക്കോൽദാനം നാളെ


മാലോം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയതിൻ്റെ സുവർണ്ണ ജൂബിലിയുടെ ഓർമ്മയ്ക്കായി മാലോം മഹാത്മാഗാന്ധി ചാരിറ്റിബൾ ട്രസ്റ്റ്

മാലോം എടക്കാനത്തെ നിർധന കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന സ്നേഹഭവനത്തിൻ്റെ ഗൃഹപ്രവേശന കർമ്മം സെപ്റ്റംബർ 15ന് നടക്കും. ഉച്ചക്ക് 2.30 ന് നടക്കുന്ന ചടങ്ങിൽ ഇരിക്കൂർ എം.എൽ.എ അഡ്വ.സജീവ് ജോസഫ് താക്കോൽദാന കർമ്മം നിർവ്വഹിക്കും. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം അധ്യക്ഷത വഹിക്കും.

No comments