Breaking News

പെ​ര്‍​ള-ചെറുപുഴ-കു​മ​ളി യാ​ത്ര​ക്കാ​ര്‍​ക്ക് സ​മ്മാ​ന​വു​മാ​യി മ​ല​യോ​ര​മേ​ഖ​ല പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍

ചെറുപുഴ : കാസര്‍ഗോഡ് പെ​ര്‍​ള​യി​ല്‍​ നി​ന്ന് ഉ​ച്ച​ക്ക് 1.30 ന് ​പു​റ​പ്പെ​ട്ട് 4.30ന് ചെറുപുഴ വഴി 7ന് ​ക​ണ്ണൂ​ര്‍ പാ​സ് ചെ​യ്ത് കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍, കോ​ത​മം​ഗ​ലം, ഇ​ടു​ക്കി, ക​ട്ട​പ്പ​ന വ​ഴി കു​മ​ളി​ക്ക് ഓ​ടു​ന്ന സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സി​ലെ ഓ​ണ്‍​ലൈ​ന്‍ ദീ​ര്‍​ഘ ദൂ​ര യാ​ത്ര​ക്കാ​രെ കാ​ത്തി​രി​ക്കു​ന്ന​ത് മ​ല​യോ​ര​ മേ​ഖ​ല പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഒ​രു​ക്കി​യ സ​മ്മാ​ന​ങ്ങ​ളാ​ണ്. 


പെ​ര്‍​ള-​കു​മ​ളി ബ​സി​ലേ​ക്ക് യാ​ത്ര​ക്കാ​രെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നും, ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് സം​വി​ധാ​നം വ​ര്‍​ധി​പ്പി​ക്കാ​നും കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലെ ബ​ദി​യ​ടു​ക്ക, മു​ള്ളേ​രി​യ, ഒ​ട​യ​ഞ്ചാ​ല്‍, പ​ര​പ്പ, വെ​ള്ള​രി​ക്കു​ണ്ട്, ചി​റ്റാ​രി​ക്കാ​ല്‍, ചെറുപുഴ, ആ​ല​ക്കോ​ട്, ക​രു​വ​ഞ്ചാ​ല്‍, ഒ​ടു​വ​ള്ളി മു​ത​ലാ​യ സ്ഥ​ല​ങ്ങ​ളി​ല്‍​ നി​ന്നും ഇ​ടു​ക്കി ജി​ല്ല​യി​ലെ കു​മ​ളി, ക​ട്ട​പ്പ​ന, ഇ​ടു​ക്കി, ചെ​റു​തോ​ണി, ചേ​ല​ച്ചു​വ​ട് മു​ത​ലാ​യ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും 350 രൂ​പ​ക്ക് മു​ക​ളി​ലു​ള്ള തു​ക​ക്ക് ടി​ക്ക​റ്റ് ഓ​ണ്‍​ലൈ​ന്‍ വ​ഴി ബു​ക്ക്‌ ചെ​യ്തി​ട്ടു​ള്ള ദീ​ര്‍​ഘ ദൂ​ര​യാ​ത്ര​ക്കാ​രു​ടെ മൊ​ബൈ​ല്‍ ന​മ്പര്‍ ന​റു​ക്കി​ട്ട് ഓ​രോ ഭാ​ഗ്യ​ശാ​ലി​ക​ളെ ഇ​ട​ക്കി​ട​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത് സ​ര്‍​പ്രൈ​സ് ഗി​ഫ്റ്റ് ന​ല്‍​കു​ന്ന​താ​ണ് പ​ദ്ധ​തി.


സെപ്റ്റംബര്‍ 15 ന് ​ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി ഒ​രു​മാ​സം നീ​ണ്ടു​നി​ല്‍​ക്കും. കൂ​ടാ​തെ ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​രു​മാ​നം പെ​ര്‍​ള-​കു​മ​ളി സ​ര്‍​വീ​സി​ല്‍​നി​ന്ന് നേ​ടി​ത്ത​രു​ന്ന ര​ണ്ടു കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ല്‍​കു​ന്നു​ണ്ട്.


നേരത്തെ കാ​ഞ്ഞ​ങ്ങാ​ട് -​ ചെറുപുഴ - ബം​ഗ​ളൂ​രു സ​ര്‍​വീ​സി​ന് ഇ​ത്ത​ര​ത്തി​ല്‍ സ​മ്മാ​ന​പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത് വ​ന്‍ വി​ജ​യ​മാ​യി​രു​ന്നു. വേ​റി​ട്ട സ​മ്മാ​ന​പ​ദ്ധ​തി​ക​ള്‍ മ​റ്റ് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളി​ലും ന​ട​ത്തു​മെ​ന്ന് ക​ണ്‍​വീ​ന​ര്‍ എം.​വി. രാ​ജു അ​റി​യി​ച്ചു. കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലു​ള്ള​വ​ര്‍​ക്ക് ഭീ​മ​ന​ടി​യോ ചെ​റു​പു​ഴ​യോ വ​ച്ച്‌ സ​മ്മാ​നം ന​ല്‍​കു​ക​യും, ഈ ​ജി​ല്ല​ക​ളി​ല്‍​ നി​ന്ന് പു​റ​ത്തു​ള്ള​വ​ര്‍​ക്ക് സ​മ്മാ​നം ല​ഭി​ച്ചാ​ല്‍ അ​വ​രെ മൊ​ബൈ​ലി​ല്‍ വി​വ​രം അ​റി​യി​ച്ചു പെ​ര്‍​ള-​കു​മ​ളി ബ​സി​ലെ ജീ​വ​ന​ക്കാ​ര്‍ മു​ഖേ​ന എ​ത്തി​ക്കു​ക​യും ചെ​യ്യും.

No comments