Breaking News

വെള്ളരിക്കുണ്ട് താലൂക്ക്തല പട്ടയ വിതരണ മേള എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു വിതരണം ചെയ്തത് 88 പട്ടയങ്ങൾ


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്കിലെ പട്ടയ വിതരണമേള താലൂക്ക് ഓഫീസിൽ വച്ച് നടന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മിയുടെ അധ്യക്ഷതയിൽ എം.രാജഗോപാലൻ എം.എൽ.എ പട്ടയമേള ഉദ്ഘാടനം ചെയ്തു. 

 താലൂക്കിലെ വിവിധ വില്ലേജുകളിലെ ഭൂരഹിതരായ കർഷക തൊഴിലാളികൾക്ക് അനുവദിച്ച മിച്ചഭൂമി പട്ടയങ്ങളും ലാൻ്റ് ട്രിബ്യൂണൽ പട്ടയങ്ങളും ദേവസ്വം പട്ടയങ്ങളുമാണ് വിതരണം ചെയ്തത്. 8 മിച്ചഭൂമി പട്ടയങ്ങളും 32 ലാൻ്റ് ട്രിബ്യൂണൽ പട്ടയങ്ങളും ഉൾപ്പടെ 88 പട്ടയങ്ങളാണ് വെള്ളരിക്കുണ്ട് താലൂക്കിൽ വിതരണം ചെയ്തത്. 

ചടങ്ങിൽ വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി മുരളി സ്വാഗതം പറഞ്ഞു. വെസ്റ്റ്എളേരി പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹനൻ, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം സി. രേഖ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.കുമാരൻ, സി.ദാമോദരൻ, എം.പി ജോസഫ്, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ഏ.സി.എ ലത്തീഫ്, എം.ഷാജി, പ്രിൻസ് ജോസഫ്, കെ.എം ജോസഫ്, കെ.സി മുഹമ്മദ് കുഞ്ഞി, മാത്യു.വി.നാരകത്തറ, കെ ടി സ്കറിയ, കുലേരി രാഘവൻ, പിടി.നന്ദകുമാർ, കെ.കെ അശോകൻ, ഷനോജ് ഫിലിപ്പ്, ആർ സുനിൽ കുമാർ എന്നിവർ സംബന്ധിച്ചു. ഭൂരേഖ തഹസിൽദാർ സൈജു സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.

No comments