Breaking News

രക്തദാനരംഗത്തെ സ്തുത്യർഹ സേവനത്തിന് റെഡ് ഈസ് ബ്ലഡ് കേരളയ്ക്ക് ജെ.സി.ഐ കാഞ്ഞങ്ങാടിൻ്റെ സ്നേഹാദരം


 

കാഞ്ഞങ്ങാട്: 'ജെ.സി.ഐ വീക്ക് 2021 ' പരിപാടിയിൽ വച്ച് കാസർഗോഡ് ജില്ലയിലെ രക്തദാന രംഗത്തെ സ്തുത്യർഹമായ സേവനത്തിന് റെഡ് ഈസ് ബ്ലഡ് കേരളക്ക് ജെ.സി.ഐ കാഞ്ഞങ്ങാടിൻ്റെ സ്നേഹാദരം. ജെ.സി.ഐ പ്രസിഡൻ്റ് ഡോ. നിന്താന്തിൽ നിന്നും ആർ.ഐ.ബി.കെ സംസ്ഥാന കമ്മറ്റിയംഗം ശരത്ത് അമ്പലത്തറ ഉപഹാരം ഏറ്റുവാങ്ങി. ജെസിഐ പ്രോഗ്രാം കോർഡിനേറ്റർ മധുസൂധനൻ, ജെസിഐ മെമ്പർ ഉണ്ണികൃഷ്ണ്ണൻ, നാസർ, റെഡ് ക്രോസ് മെമ്പർ സുരേഷ് നാരായണൻ, ജെ.സി.ഐ ട്രഷറർ സുനിൽ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

No comments