Breaking News

ആദിവാസികളുടെ ഭൂമിപ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.ജെ.എസ് കളക്ട്രേറ്റ് ധർണ്ണ നടത്തി

 


കാസർകോട്: ആദിവാസികളുടെ കൈവശഭൂമിക്ക് പട്ടയം അനുവദിക്കുക, 2020സെപ്റ്റംബർ 28 നടത്തിയ നിരാഹാര സമരത്തിൽ കെ പി ജെ എസുമായി നടത്തിയ ചർച്ചയിൽ ഒരുവർഷക്കാലമായി  ഇതുവരെ പട്ടയം അനുവദിക്കാത്തിൽ പ്രതിഷേധിച്ചും, കാസറഗോഡ് കളക്ട്രേറ്റിൽ നടത്തിയ പട്ടയ മേളയിൽ അർഹതപ്പെട്ടവരെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചും കെപിജെഎസ് നേതൃത്വത്തിൽ കളക്ട്രേറ്റ് ധർണ്ണ നടത്തി.


സംസ്ഥാന യുവജന അധ്യക്ഷൻ   രാജീവൻ എം.കെ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി  മധു കെ. എം സ്വാഗതം പറഞ്ഞു.      അധ്യക്ഷൻ  ജില്ലായുത്ത് മൂവ്മെന്റ്  സെക്രട്ടറി    കെ. ഹരികൃഷ്ണൻ അധ്യക്ഷനായി.  കർമ്മസേന ജില്ലാ ചെയർമാൻ എം.എൻ നന്ദകുമാർ, യുത്ത് മൂവ്മെന്റ് ജില്ലാ വൈസ്പ്രസിഡന്റ്‌ സന്ദീപ്  നെല്ലിക്കാടൻ സംസാരിച്ചു.

No comments