'സേവാസമർപ്പൺഅഭിയാൻ' മാലോത്ത് കസബ ഗവ.ഹയർ സെക്കണ്ടറി സ്കൂളും പരിസരവും ബി.ജെ.പി.പ്രവർത്തകർ ശുചീകരിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് സേവാ സമർപ്പൺ അഭിയാന്റെ ഭാഗമായി മാലോത്ത് കസബ ഗവ.ഹയർ സെക്കണ്ടറി സ്കൂളും പരിസരവും ബി.ജെ.പി.പ്രവർത്തകർ ശുചീകരിച്ചു. ശുചീകരണ പ്രവർത്തി ഉദ്ഘാടനം കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ബളാൽ കുഞ്ഞിക്കണ്ണൻ നിർവഹിച്ചു. ബി.ജെ.പി.കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയംഗം കെ.ആർ.മണി അധ്യക്ഷനായി. ബളാൽപഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കുഞ്ഞിരാമൻ പ്രസംഗിച്ചു. നിയോജക മണ്ഡലം കമ്മിറ്റിയംഗം സാജൻ പുഞ്ച സ്വാഗതവും, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സന്തോഷ് കണ്ണീർവാടി നന്ദിയും പറഞ്ഞു. നിയോജക മണ്ഡലം കമ്മിറ്റിയംഗം സാവിത്രി ശങ്കരൻ, പി.കെ.സദാനന്ദൻ, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അരുൺ വള്ളിക്കടവ്, PTA വൈസ് പ്രസിസഡന്റ് രാധ രവി, ധനഞ്ജയൻ, പ്രേംസിങ്ങ്, തുടങ്ങിയവർ നേതൃത്വം നൽകി.
No comments