Breaking News

ചിറ്റാരിക്കാൽ ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി നേതൃത്വത്തിൽ ഗ്രന്ഥശാലാദിനവും എം.വി.അഞ്ജന അനുസ്മരണവും നടത്തി


 


ചിറ്റാരിക്കാൽ: ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി നേതൃത്വത്തിൽ ഗ്രന്ഥശാലാദിനവും എം.വി.അഞ്ജന അനുസ്മരണവും നടത്തി.

താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി.അംഗം ടി.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡൻ്റ് പി.വി.പുരുഷോത്തമൻ അധ്യക്ഷനായി.

താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി.അംഗം കെ. ഗോവിന്ദൻ

അഞ്ജന അനുസ്മരണം നടത്തി.

അക്ഷര സേന വൊളൻ്റിയർമാർക്കുള്ള ഐഡി കാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു..

സെക്രട്ടറി പ്രശാന്ത് സി.ടി., പി.ഡി. വിനോദ്, രേഷ്മ മോഹൻ, അനന്ദു ഭാസ്കർ എന്നിവർ പ്രസംഗിച്ചു.

ഗ്രന്ഥശാലാ ദിനാചരണത്തിൻ്റെ ഭാഗമായി രാവിലെ പ്രസിഡൻ്റ് പി.വി.പുരുഷോത്തമൻ പതാക ഉയർത്തി.

വൈകിട്ട് ഗ്രന്ഥശാലാ പ്രവർത്തകർ ചിരാതുകളും, മെഴുകുതിരികളും തെളിച്ച് വായനശാലയിൽ 'അക്ഷരദീപമാല' ഒരുക്കി. ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ 77-ാം വാർഷികത്തിൽ കോവിഡിൻ്റെ പ്രത്യേക സാഹചര്യം മുൻനിർത്തി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടികൾ നടത്തിയത്.

No comments