Breaking News

മുകളിൽ നിന്നുള്ള സുന്ദര കാഴ്ചകൾ ; ഈ വർഷത്തെ ഡ്രോൺ ഫോട്ടോഗ്രഫി മത്സരത്തിൽ പുരസ്‌കാരം നേടിയ ചിത്രങ്ങൾ



ഫോട്ടോഗ്രഫി എന്ന കല കാലത്തിനും സാങ്കേതിക വിദ്യയ്ക്കും അനുസരിച്ച് എന്നും മാറിക്കൊണ്ടിരിക്കുകയാണ്. ക്യാമറ ഒബ്‌സ്‌ക്യുറയില്‍ നിന്നും കൈപ്പിടിയിലൊതുക്കാവുന്ന കൊച്ചുക്യാമറകള്‍ വരെയായി ഫോട്ടോഗ്രഫിയുടെ സാങ്കേതികതകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാലത്ത് ഏറെ പ്രചാരത്തിലുള്ളതും മനോഹരമായ ആകാശദൃശ്യങ്ങള്‍ പകര്‍ത്താവുന്നതുമായ ഫോട്ടോഗ്രഫി ടെക്‌നികാണ് ഡ്രോണ്‍ ഫോട്ടോഗ്രഫി. 




ആകാശത്തിലൂടെ പറക്കുന്ന ഒരു പക്ഷി താഴേക്കുനോക്കുമ്പോള്‍ കാണുന്ന തരത്തിലുള്ള ബേര്‍ഡ്‌സ് ഐ വ്യൂ ദൃശ്യങ്ങള്‍ ഡ്രോണ്‍ ക്യാമറയിലൂടെ പകര്‍ത്തുന്നു. ഇത്തരത്തില്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഡ്രോണ്‍ ചിത്രങ്ങളാണിവ.


നോര്‍വെയിലെ ഉരുകുന്ന ഐസ് പര്‍വതം മുതല്‍ ഇസ്രായേലിലെ ചെമ്മരിയാടുകളും ബംഗ്ലാദേശിലെ മുളകുപാടവുമെല്ലാം മികച്ച ചിത്രങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നു.

ചിത്രങ്ങള്‍ കാണാം;

ഉണക്കാനിരിട്ടിരിക്കുന്ന മുളകുപാടം, നടുവില്‍ സൈക്കിളില്‍ യാത്ര ചെയ്യുന്ന കര്‍ഷകന്‍; ബംഗ്ലാദേശില്‍ നിന്നുള്ള ചിത്രം
നോര്‍വെയിലെ ഉരുകുന്ന ഐസ് പര്‍വതം
നോര്‍ത്തേണ്‍ ഇറ്റലിയിലെ വിനോദ സഞ്ചാര കേന്ദ്രമായ തെര്‍മല്‍ പൂളിലെ ടൂറിസ്റ്റുകള്‍
റൊമാനിയയിലെ വിഷമേറ്റ നദി
Wild Night in the Adriatic
Zohreh River
ഇസ്രായേലിലെ ചെമ്മരിയാടിന്‍കൂട്ടം
Shark Companion
People in inner-tubes attend a concert on a floating stage

Flamingos Flying Over Lake Magadi 
Kutupalong refugee camp is the world’s largest refugee camp
ഒറ്റപ്പെട്ട പള്ളിയും നാല് ഋതുക്കളും

No comments