Breaking News

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചു


ഛണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജി വെച്ചു. വൈകിട്ട് 4.30ന് രാജ്ഭവനിൽ നേരിട്ടെത്തി ഗവർണർ ബൻവാരിലാൽ പുരോഹിതിന് രാജിക്കത്ത് കൈമാറുകയായിരുന്നു. ഹൈക്കമാൻഡ് നിർദ്ദേശ പ്രകാരമാണ് രാജി. അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു. എംഎൽഎമാരുടെ യോഗം പാർട്ടി വിളിച്ച് ചേർക്കുന്നതിന് തൊട്ടുമുൻപാണ് രാജി.

നവജ്യോത് സിംഗ് സിദ്ധു പക്ഷവും അമരീന്ദർ പക്ഷവും മാസങ്ങളായി പഞ്ചാബിൽ ഏറ്റുമുട്ടൽ നടത്തുന്നുണ്ട്. പി സി സി അദ്ധ്യക്ഷനായി സിദ്ദു വന്നതോടെ ഭിന്നത രൂക്ഷമായി. സിദ്ദു പക്ഷത്തെ എംഎൽഎമാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അമരീന്ദർ സിംഗിനെ മാറ്റണമെന്ന് ആവശ്യം നിരന്തരം ഉന്നയിച്ചിരുന്നു.


ഇനിയും  മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാകില്ലെന്ന് അദ്ദേഹം ഹൈക്കമാൻഡിനെ അറിയിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അമരീന്ദർ സിംഗിന്റെ രാജി.


No comments