Breaking News

കാസറഗോഡ് ജില്ലയിൽ രണ്ട് ലക്ഷം പേരെ അംഗങ്ങളാക്കും; DYFI ജില്ലാതല മെമ്പർഷിപ്പ് ഉദ്ഘാടനം പരപ്പയിൽ നടന്നു.


 

പരപ്പ: ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ജില്ലാതല ഉദ്ഘാടനവും ദേശീയ വടംവലി മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് സ്വർണ്ണ മെഡൽ നേടിയ അശ്വതി എം, ചൈത്ര ചന്ദ്രൻ എന്നീ കുട്ടികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
അശ്വതിക്കും, ചൈത്രയ്ക്കും മെമ്പർഷിപ്പ് നൽകി
ജില്ലാ സെക്രട്ടറി സി.ജെ സജിത്ത് ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പി.കെ നിശാന്ത് അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മറ്റി അംഗം കെ.സബീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഷാലു മാത്യു, വൈസ്.പ്രസിഡന്റ് കെ.എം.വിനോദ് ,കെ .മണി, ചൈത്ര ചന്ദ്രൻ ,അശ്വതി ബാബു എന്നിവർ സംസാരിച്ചു.ഗിരീഷ് കാരാട്ട് സ്വാഗതം പറഞ്ഞു. കാസറഗോഡ് ജില്ലയിൽ രണ്ട് ലക്ഷം പേരെ അംഗങ്ങളാക്കുവാനാണ് DYFI ജില്ലാ കമ്മറ്റിയുടെ ലക്ഷ്യം.



Attachments area

No comments