Breaking News

മലയോരത്തേക്കുള്ള യാത്രാക്ലേശം പരിഹരിക്കുമെന്ന് കെ.എസ്.ആർ.ടി.സി നിർത്തലാക്കപ്പെട്ട സർവ്വീസുകൾ പുനരാരംഭിച്ചേക്കും


വെള്ളരിക്കുണ്ട്: മലയോര മേഖലയിലെ യാത്രാ ക്ലേശത്തിന് പരിഹാരം കാണുമെന്ന് കെ.എസ്.ആർ.ടി.സി. അധികൃതരുടെ ഉറപ്പ്. മലയോര മേഖലയിലേക്കുള്ള സർവീസ്കൾ കെ.എസ്.ആർ.ടി.സി വെട്ടിച്ചുരിക്കിയത് മൂലം മലയോര ജനത അനുഭവിക്കുന്ന യാത്രാ ക്ലേശങ്ങൾ ചൂണ്ടിക്കാട്ടി മാലോം ആസ്ഥാനമായുള്ള ഉത്തര മലബാർ മലയോര പാസഞ്ചേഴ്സ് അസോസിയേഷൻ വകുപ്പ് മന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നു. ഈ വിഷയം സംബന്ധിച്ച് മലയോരംഫ്ലാഷ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. മലയോര ഹൈവേ അടക്കമുള്ള മലയോര മേഖലയിലെ റൂട്ടുകളിൽ നിർത്തലാക്കപ്പെട്ട സർവ്വീസുകൾ പുനരാരംഭിക്കുവാൻ വേണ്ട നടപടികൾ ഉടൻ കൈക്കൊള്ളുമെന്ന് കാഞ്ഞങ്ങാട് ഡിപ്പോ അധികൃതർ ഉറപ്പ് നൽകിയതായി അസോയിഷേൻ ഭാരവാഹികൾ അറിയിച്ചു.

No comments