Breaking News

കോവിഡ് പ്രതിസന്ധി ; ഒരു ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ഉടമ കൂടി ആത്മഹത്യ ചെയ്തു


തൃശ്ശൂർ: കൊറോണയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ഒരു ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ജീവനക്കാരൻ കൂടി ജീവനൊടുക്കി. തൃപ്രയാർ സ്വദേശി സജീവൻ ആണ് ആത്മഹത്യ ചെയ്തത്. തൂങ്ങി മരിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സജീവനെന്നാണ് ബന്ധുക്കൾ പറയുന്നത്.


ഈ മേഖലയിലെ ഒൻപതാമത്തെ ആത്മഹത്യയാണ് ഇതെന്ന് ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരുടെ ജീവിതം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സർക്കാർ അനിവാര്യമായ നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.


No comments