Breaking News

ജില്ലയിൽ സെപ്തംബർ 7 ന് ഊർജ്ജിത വാക്സിനേഷൻ ഡ്രൈവ്


കാസറഗോഡ്: ജില്ലയിൽ നടപ്പിലാക്കുന്ന ഊർജജിത കോവിഡ് വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമായി സെപ്തംബർ 7 ന്  മുഴുവൻ ആരോഗ്യ സ്ഥാപനങ്ങളിലും വാക്സിനേഷൻ നൽകുന്നതിനായി സൗകര്യമൊരുക്കിയിട്ടുണ്ടെന്ന്  ജില്ലാ മെഡിക്കൽ ഓഫീസർ ( ആരോഗ്യം) ഡോ.രാജൻ കെ.ആർ അറിയിച്ചു. വാക്സിനേനേഷൻ ലഭിക്കുന്നതിനായുള്ള ഓൺലൈൻ അലോട്ട്മെന്റ് സെപ്തംബർ 6 ന് വൈകീട്ട് 4 മണി മുതൽ ലഭ്യമാകും. വാക്സിനേഷൻ അവശ്യമുള്ളവർ cowin.gov.in വെബ്സൈറ്റ് വഴി വാക്സിനേഷന് വേണ്ടിയുള്ള അലോട്ട്മെന്റ് ബുക്ക്  ചെയ്യേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിക്കുന്നു.

No comments