Breaking News

ഭാരതബന്ദ്; മലയോരത്തും ഹർത്താൽ പൂർണ്ണം


 

വെള്ളരിക്കുണ്ട്: ദേശീയ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി കേരളത്തിൽ നടക്കുന്ന ഹർത്താലിൻ്റെ ഭാഗമായി വെള്ളരിക്കുണ്ട് ഉൾപ്പടെ മലയോരത്തെ എല്ലാ ടൗണുകളും അടഞ്ഞു കിടന്നു . അപൂർവ്വം സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും അടഞ്ഞു കിടക്കുകയാണ്.


ആശുപത്രി, മെഡിക്കൽ സ്‌റ്റോറുകൾ , പാൽ, പത്രം എന്നിങ്ങനെ അവശ്യ സർവ്വീസുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഹർത്തലിനു പിന്തുണ പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ടൗണുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.

No comments