Breaking News

27 ൻ്റെ ഭാരത ബന്ദ് വിജയിപ്പിക്കുക: ജില്ലാ സംയുക്ത കർഷകസമരസമിതി


കാഞ്ഞങ്ങാട്: മോദി സർക്കാരിൻ്റെ കോർപറേറ്റ് നയങ്ങൾ തിരുത്തണമെന്നും പത്തു മാസമായി തുടരുന്ന ഡൽഹി കർഷകസമരം ഒത്തു തീർക്കണമെന്നും .ആവശ്യപ്പെട്ടുകൊണ്ട് ഈ മാസം 27 ന് നടത്തുന്ന ഭാരത ബന്ദ് വിജയിപ്പിക്കണമെന്ന് കാസറഗോഡ് ജില്ല സംയുക്ത കർഷക സമരസമിതി  പൊതു സമൂഹത്തോട് ആവശ്യപ്പെട്ടു.


കേരളത്തിൻ്റെ പ്രത്യേക സാഹചര്യത്തിൽ ബന്ദിനു പകരം ഹർത്താലായിരിക്കും ഉണ്ടാകുക പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇതു സംബന്ധിച്ച് കാഞ്ഞങ്ങാട്ട് പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ സമരസമിതി കൺവീനർ പി. ജനാർദ്ദനൻ, മുൻ .എം. എൽ.എ. കെ.കുഞ്ഞിരാമൻ , എം.അസിനാർ , ജോർജുകുട്ടി തോമസ് മാടപ്പള്ളി , നന്ദകുമാർ വെള്ളരിക്കുണ്ട് , സന്തോഷ് മാവുങ്കാൽ എന്നിവർ സംബന്ധിച്ചു.

No comments