Breaking News

അശ്ലീലം, ഭിന്നിപ്പ്, സ്പർദ്ധ; ക്ലബ്ഹൗസ് റൂമുകൾക്ക് കൂച്ചുവിലങ്ങിടാൻ കേരള പോലീസ്


കേരളത്തിൽ അടുത്തിടെ വളരെയധികം പ്രചാരം ലഭിച്ച സോഷ്യൽ മീഡിയ ആപ്പ് ആണ് ക്ലബ്ഹൗസ്. ശബ്ദം കൊണ്ട് മാത്രം പരസ്പരം പരിചയപ്പെടുകയും ആശയവിനിമയം നടത്തുകയും ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യുക എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. തുടക്കത്തിൽ ലഭിച്ച സ്വീകാര്യത നിലവിൽ ഇല്ലെങ്കിലും ഇപ്പോഴും സ്ഥിരം ചർച്ചാ ഗ്രൂപ്പുകളുടെ റൂമുകൾ ഇവിടെ സജീവമാണ്. തുടർച്ചയായി 24 മണിക്കൂർ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ പോലും ക്ലബ്ഹൗസിൽ ഉണ്ട്. എന്നാൽ ക്ലബ്ഹൗസ് വഴി വെറുപ്പും വിദ്വേഷവും അശ്ലീലവും പ്രചരിപ്പിക്കാൻ ശ്രമം നടത്തിയാൽ, പണി പാളും. അത്തരം ഗ്രൂപ്പുകൾക്ക് മേൽ പിടിമുറുക്കാൻ തയാറെടുത്തിരിക്കുകയാണ് കേരള പോലീസ്.

No comments