മലയോര മേഖലയോടുള്ള KSRTC യുടെ അവഗണനക്ക് എതിരെ യൂത്ത് കോൺഗ്രസ് ന്റെ ഡബിൾ ബെൽ പ്രതിഷേധം
കാഞ്ഞങ്ങാട് :കോവിടിന്റെ മറവിൽ വെട്ടി ചുരുക്കിയ സർവീസുകൾ പുനരാരംഭിക്കുക , കൂടുതൽ സർവീസുകൾ തുടങ്ങുക എന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് ബാളാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് കെ എസ്ആർ ടി സി സബ് ഡിപ്പോയുടെ മുൻപിൽ ഡബിൾ ബെൽ പ്രതിഷേധം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് ബളാൽ മണ്ഡലംവൈസ് പ്രസിഡന്റ് സോമേഷ് വള്ളിക്കടവ് സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ബിബിൻ അറക്കൽ അദ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രാജേഷ് തമ്പാൻ, അമൽ പാരത്താൽ ,സുബിത് ചെമ്പകശേരി, കോൺഗ്രസ് കാഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.ബാളാൽ മണ്ഡലം സെക്രട്ടറി വിനീഷ് ചെമ്പകശ്ശേരി നന്ദി പറഞ്ഞു.
No comments