'റബ്ബർ സബ്സിഡി ഉടൻ നൽകണം' കർഷകസംഘം എളേരി ഏരിയ കൺവെൻഷൻ ഭീമനടിയിൽ സമാപിച്ചു
വെള്ളരിക്കുണ്ട്: കർഷകസംഘം എളേരി ഏരിയ കൺവെൻഷൻ ഭീമനടിയിൽ സമാപിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി വത്സലൻ ഉദ്ഘാടനം ചെയ്തു. ടി.കെ സുകുമാരൻ ആധ്യക്ഷത വഹിച്ചു. പി ആർ ചാക്കൊ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. ടി.പി തമ്പാൻ സ്വാഗതം പറഞ്ഞു. റബ്ബർ സബ്ബ്സിഡി ഉടൻ നൽകുക. നാളികേരത്തിന്ന് 50 രൂപ തറവില നിശ്ചയിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.
No comments