Breaking News

സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കും; ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് ശേഷം ഹോസ്റ്റലുകളിൽ പ്രവേശനം


നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കാനിരിക്കെ സംസ്ഥാനത്തെ റസിഡൻഷ്യൽ സ്കൂളുകളും ഹോസ്റ്റലുകളും തയ്യാറായി കഴിഞ്ഞു. ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് ശേഷമാകും റസിഡൻഷ്യൽ സ്കൂളുകളില്‍ കുട്ടികളെ പ്രവേശിപ്പിക്കുക. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് കുട്ടികളെ താമസിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഹോസ്റ്റലുകളിൽ ഏർപ്പെടുത്തുന്നുണ്ട്. പ്ലസ് വണ്‍ പരീക്ഷ നടക്കുന്ന റസിഡൻഷ്യൽ സ്കൂളുകളില്‍ ഇതിനോടകം വിദ്യാർത്ഥികൾക്ക് പ്രവേശനം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.പ്ലസ് വണ്‍ പരീക്ഷക്ക് തൊട്ടുപിന്നാലെ പത്താം തരത്തിലെ വിദ്യാർത്ഥികളുടെ പ്രവേശന നടപടികളും ആരംഭിക്കും.ആര്‍.ടി.പി.സി ആര്‍ പരിശോധനക്ക് ശേഷമാകും വിദ്യാര്ത്ഥികളെ ഹോസ്റ്റലുകളില്‍ പ്രവേശിപ്പിക്കുക.തുടര്ന്ന് ഇവരെ സ്കൂളിന് പുറത്തേക്ക് അയക്കില്ല.രക്ഷിതാക്കള്‍ അടക്കമുളളവര്ക്ക് സ്കൂളിലും ഹോസ്റ്റലിലും എത്തുന്നതിന് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തും.ഹോസ്റ്റലുകള്‍ സാനിറ്ററൈസേഷന്‍ ചെയ്യുന്ന ജോലികള്‍ പൂർത്തിയായി വരികയാണ്.ഒരു മുറിയില്‍ നാല് വിദ്യാർത്ഥികളെ മാത്രമാകും അനുവദിക്കുക രോഗ ലക്ഷണമുളള കുട്ടികളെ മാറ്റിപ്പാർപ്പിക്കുന്നതിന് പ്രത്യേകം സൗകര്യവും ഏർപ്പെടുത്തും. വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന നിർദേശവും ചില റസിഡന്ഷ്യംല്‍ സ്കൂളുകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.ആരോഗ്യവകുപ്പിന്റെ അന്തിമ പരിശോധനക്ക് ശേഷമാകും ഹോസ്റ്റലുകളില്‍ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കുക

No comments