Breaking News

എസ് വൈ എസ് അസ്സുഫ സർക്കിൾ തല ഉദ്ഘാടനം പരപ്പ ക്ലായിക്കോട് സുന്നി സെൻററിൽ നടന്നു


പരപ്പ :  സമസ്ത കേരള സുന്നി യുവജന സംഘം പരപ്പ സർക്കിൾ കമ്മിറ്റി യൂണിറ്റുതലത്തിൽ നടത്തപ്പെടുന്ന അസ്സുഫ ദർസിൻ്റെ സർക്കിൾ തല ഉദ്ഘാടനം  സർക്കിൾ പ്രസിഡൻ്റ് അബ്ദുൽ അസീസ് മുസ്‌ലിയാറുടെ അദ്ധ്യക്ഷതയിൽ ക്ലായിക്കോട് സുന്നി സെൻററിൽ നടന്നു. സംഗമത്തിൽ കാഞ്ഞങ്ങാട് സോൺ ഫിനാൻസ് സെക്രട്ടറി ശിഹാബുദ്ധീൻ അഹ്സനി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സാന്ത്വനം പ്രസിഡൻറ്  ഹംസ മിസ്ബാഹി ഓട്ടപടവ് ക്ലാസിന് നേതൃത്വം നൽകി. 

 കേരള മുസ്‌ലിം ജമാഅത്ത് സർക്കൾ പ്രസിഡൻ്റ് ഹസൈനാർ മദനി പ്രാർത്ഥനക്ക് നേതൃത്വം വഹിച്ചു. 

  എസ് വൈ എസ് സംസ്ഥാന കൗൺസിൽ അംഗം അഷ്റഫ് സുഹ് രി, സോൺ സെക്രട്ടറി ഹനീഫ അഹ്സനി ,സർക്കിൾ നീരീക്ഷകൻ സുബൈർ പടന്നക്കാട് ,എസ് ജെ എം റെയ്ഞ്ച് പ്രസിഡൻ്റ് അബ്ദുൽ ഹമീദ് സഖാഫി ,എസ് എം.എ സർക്കിൾ സെക്രട്ടറി അബ്ദു റഊഫ് മൗലവി ,കേരള മുസ്ലിം ജമാഅത്ത് ക്ലായിക്കോട് യൂണിറ്റ് പ്രസിഡൻ്റ് കുഞ്ഞാലി മൗലവി , എസ് എസ് എഫ് സെക്ടർ സെക്രട്ടറി  ഫസ് ലുറഹ്മാൻ ഹിമമി ,അബു റഹ്മാൻ നൂറാനി ,അബ്ദു ജലീൽ കമ്മാടം എന്നിവർ സംബന്ധിച്ചു. സർക്കിൾ തലത്തിൽ റൗളത്തു ഖുർആൻ വിജയികൾക്കുള്ള സർട്ടിഫികേറ്റ് ജില്ലാ ഉപദ്യക്ഷൻ ഹംസ മിസ്ബാഹിയും ഉപഹാരം സർക്കിൾ സി.സി സുബൈർ പടന്നക്കാടും നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുല്ല മൗലവി മർഹബാ പ്രഭാഷണവും ,സാന്ത്വനം സെക്രട്ടറി സിദ്ധിഖ്  അശ്റഫി നന്ദിയും പറഞ്ഞു.

No comments