Breaking News

പൂടംകല്ല്-ബളാൽ റോഡിൽ പാലച്ചുരം തട്ടിന് സമീപം സ്ഥാപിച്ച സ്ലാബുകൾ അപകടം വിളിച്ച് വരുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ


വെള്ളരിക്കുണ്ട്: പൂടംകല്ല്-ബളാൽ റോഡിൽ നിന്നും ചീറ്റക്കാൽ ഭാഗത്തേക്ക്‌ കയറുന്ന റോഡിന്റെ തുടക്കത്തിൽ പാലച്ചുരം തട്ടിനു സമീപം സ്ഥാപിച്ചിരിക്കുന്ന രണ്ട് സ്ലാബുകൾ അപകടാവസ്ഥയിലായിട്ട് 3 മാസത്തിലേറെയായി. രാത്രിയിൽ കാൽനാടയായും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്നവർ ഈ ഭാഗത്തു അപകടത്തിൽ പെടുന്നത് തുടർകഥ ആയികൊണ്ടിരിക്കുകയാണ്. പഞ്ചായത്തിൻ്റെ അനാസ്ഥയിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി അപകടാവസ്ഥയിലുള്ള സ്ലാബ് നീക്കം ചെയ്ത് വേണ്ട അറ്റകുറ്റപണി അടിയന്തിരമായി നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ബളാൽ പഞ്ചായത്ത് നൂറ്റി പന്ത്രണ്ടാം ബൂത്ത്‌ കമ്മിറ്റി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രാധാമണിക്ക് നിവേദനം സമർപ്പിച്ചു.

No comments