Breaking News

വെസ്റ്റ്എളേരി പെരുമ്പട്ട ഗവ.എൽ.പി.സ്കൂളിന് ഗ്രാമത്തിന്റെ വികസനശില്പിയുടെ പേര്; പ്രഖ്യാപനം എം.എൽ.എ നടത്തി


കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ട ഗവ എൽ.പി.സ്കൂളിന് നാടിൻ്റെ വികസന ശില്പിയായ  കെ.പി.അബ്ദുല്ല സാഹിബ് സ്മാരക ഗവ.എൽ.പി.സ്കൂൾ എന്ന് പുനർനാമകരണ പ്രഖ്യാപനം  നടന്നു. എം.രാജഗോപാലൻ എം.എൽ.എ പുനർനാമകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ മോഹൻ അദ്ധ്യക്ഷയായി. കെ.പി.അബ്ദുള്ള സാഹിബിനെ കുറിച്ച് ടി.പി.അബ്ദുൾ ഖരീം ഹാജി തയ്യാറാക്കിയ സ്മരണിക എം.രാജഗോപാലൻ എം.എൽ.എ പ്രകാശനം ചെയ്തു.


ചടങ്ങിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.പി.അബ്ദുൾ ഖരീം ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി.ഇസ്മായിൽ, വാർഡ് മെമ്പർ റൈഹാനത്ത് ടീച്ചർ, എം.സി.അബ്ദുൾ ഖാദർ, ടി.പി. ശാക്കിറ, എം.ഹനീഫ, കെ.പി.നാരായണൻ, എ.വി.അബ്ദുൾ ഖാദർ, സി.എ. ബാബു, കെ.വി നളിനി, എം വി രാജമല്ലി എന്നിവർ സംബന്ധിച്ചു

No comments