Breaking News

പ്ലസ് വൺ പ്രവേശനം: കാസർഗോഡ് ജില്ലയിൽ 1585 സീറ്റ്‌ ഒഴിവ്


കാസർകോട്: രണ്ടാംഘട്ട അലോട്ട്‌മെന്റ് പൂർത്തിയായപ്പോൾ ജില്ലയിൽ 1585 സീറ്റുകളുടെ ഒഴിവ്. ജില്ലയിലെ 88 ഹയർ സെക്കൻഡറി സ്കൂളുകളിലാണ് ഇത്രയും സീറ്റുകളുടെ ഒഴിവുള്ളത്. രണ്ടാംഘട്ട അലോട്ട്‌മെന്റ് പൂർത്തിയായപ്പോൾ ഹയർ സെക്കൻഡറിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങളാണിവ.


വിഷയാടിസ്ഥാനത്തിൽ എടുക്കുമ്പോൾ സയൻസ് വിഭാഗത്തിന് 497 സീറ്റും കൊമേഴ്സിന് 579 സീറ്റും ഹ്യൂമാനിറ്റീസിന് 509 സീറ്റും ആണ് ഒഴിവുള്ളത്.


മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നല്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് 26 മുതൽ അപേക്ഷിക്കാവുന്നതാണ്.


എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയശേഷം വിടുതൽ സർട്ടിഫിക്കറ്റ് (ടി.സി.) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല.ഒക്ടോബർ 28-ന് വൈകിട്ട് അഞ്ചുവരെയാണ് അപേക്ഷ നല്കാനുള്ള സമയം.


കൂടുതൽ ഒഴിവുകളുള്ള സ്കൂളുകൾ


ജി.എച്ച്.എസ്.എസ്. കമ്പല്ലൂർ- 59, മാലോത്ത് കസബ- 56, തൃക്കരിപ്പൂർ- 53, തളങ്കര-52, പടന്നക്കടപ്പുറം-49, എൻമകജെ-48, പിലിക്കോട് -45, സെയ്‌ന്റ് തോമസ് തോമാപുരം-43, കൊട്ടോടി-38, ബളാൽ-34, കാട്ടുകുക്കെ- 31, ചെമ്മനാട്- 31, തായ്യന്നൂർ- 30, കോടോത്ത്- 29, ബേക്കൽ- 29, കല്യോട്ട്-28, കോട്ടപ്പുറം-27, കയ്യൂർ-26, ബെള്ളൂർ-25, ചന്ദ്രഗിരി- 25, ഇരിയണ്ണി- 24, പെർഡാല- 23, ബംഗര മഞ്ചേശ്വരം- 23, ബളാന്തോട്- 22, മൊഗ്രാൽ പുത്തൂർ- 22, കൊടല മുഗരു- 22, മിയാപദവ്- 21, ഉദിനൂർ- 20

No comments