Breaking News

ഹരിതകേരള മിഷൻ്റെ 'ടീച്ചറും കുട്ട്യോളും' പരിപാടിക്ക് കോടോംബേളൂർ പഞ്ചായത്തിൽ തുടക്കം


ഇരിയ : ഹരിത കർമ്മ സേനയുടെ പ്ലാസ്റ്റിക് ശേഖരണം കോടോംബേളൂർ പഞ്ചായത്തിൽ സജീവമായി നടക്കുകയാണ്. പ്ലാസ്റ്റിക് തരം തിരിച്ച് വെക്കുന്ന പ്രകൃയയിൽ കുട്ടികളെയും പങ്കാളികളാക്കുന്ന ഹരിതകേരള മിഷൻ കാസർകോടിൻ്റെ പരിപാടിയായ 'ടീച്ചറും കുട്ട്യോളും ' കോടോംബേളൂർ പഞ്ചായത്തിൽ ആരംഭിച്ചു. ഗുരുപുരത്ത് വെച്ച് പഞ്ചായത്തുതല ഉൽഘാടനം വൈസ് പ്രസിഡൻ്റ് പി.ദാമോധരൻ ചെയ്തു. പരിപാടിയിൽ സി. ബാബുരാജ്, ബി.മുരളി, പി.എം.രാമചന്ദ്രൻ ,സുജ, രജിത, സൈനബ എന്നിവരും പങ്കെടുത്തു.

No comments