Breaking News

അമ്പലത്തറ സ്നേഹാലയത്തിലെ അന്തേവാസികൾക്ക് സ്നേഹസമ്മാനങ്ങളുമായി നീലേശ്വരം ജനമൈത്രി പോലീസ്


 

നീലേശ്വരം: അമ്പലത്തറ സ്നേഹാലയത്തിലെ അന്തേവാസികൾക്ക് ആശ്വാസവുമായി ജനമൈത്രി പോലീസ്. നീലേശ്വരം ജനമൈത്രി പോലീസ് ട്രോമകേയർ വളണ്ടിയർമാർ ശേഖരിച്ച വസ്ത്രങ്ങൾ അമ്പലത്തറ സ്നേഹാലയത്തിലെ അന്തേവാസികൾക്ക് വിതരണം ചെയ്തു.

സമൂഹത്തിൽ ഒറ്റപ്പെട്ടു പോയ ഒരു പാട് പേരെ അമ്പലത്തറ സ്നേഹാലയത്തിൽ നീലേശ്വരം ജനമൈത്രി പോലീസ് എത്തിച്ചിട്ടുണ്ട്. ഈ കൊറോണക്കാലത്ത് അന്തേവാസികൾക്ക്  വസ്ത്രങ്ങൾ കുറവാണെന്ന് അധികൃതർ അറിയിച്ച് പ്രകാരം നീലേശ്വരം ജനമൈത്രീ ട്രോമാ കെയർ വളണ്ടിയർമാർ ശേഖരിച്ച വസ്ത്രങ്ങളാണ് അമ്പലത്തറ സ്നേഹാലയത്തിൽ എത്തിച്ചത് .

നീലേശ്വരം ജനമൈത്രി ട്രോമ കെയർ വളണ്ടിയർ നിരവധി സാമൂഹിക സേവനങ്ങൾ ചെയ്ത  സമൂഹത്തിന് മാതൃകയാകുന്ന ഈ അവസരത്തിൽ അശരണരായവർക്ക് തുണയേകാൻ സാധിച്ചത് അഭിനന്ദനാർഹമായ പ്രവർത്തനമാണ് നീലേശ്വരം ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ പ്രദീപൻ പിലിക്കോട് അഭിപ്രായപ്പെട്ടു. ജനമൈത്രീ ബീറ്റ് ഓഫീസർ ഷൈലജ എം ട്രോമാകെയർ വളണ്ടിയർ ഷാജി പുറത്തേക്കെ തുടങ്ങിയ ട്രോമ കെയർ വളണ്ടിയർമാർ പ്രവർത്തത്തിൽ സംബന്ധിച്ചു.

No comments