Breaking News

പൂച്ചയെ രക്ഷിക്കാൻ ഇറങ്ങി കിണറിൽ കുടുങ്ങി പെരിങ്ങോം വെള്ളോറയിലെ 15കാരൻ


പെരിങ്ങോം: വെള്ളോറ ചെക്കിക്കുണ്ടിലെ പത്താം ക്ലാസ്സുകാരനാണ് പൂച്ചയെ രക്ഷിക്കാനിറങ്ങി കിണറിൽ കുടുങ്ങിപ്പോയത്. പൂച്ചയെ രക്ഷപ്പെടുത്തിയെങ്കിലും തിരിച്ചു കയറാനാകാതെ വന്നപ്പോൾ വീട്ടുകാർ അഗ്നി രക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു.  സ്റ്റേഷൻ ഓഫീസർ സി.പി രാജേഷ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.പി ഗോകുൽദാസ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ SFRO ബാബു ആയോടൻ, FRO മാരായ അനിലേഷ്.പി, വിനീഷ്.യു, ഷൈജു.പി.വി, FRO(D) ബിനോയ്.പി.വി, HG മാരായ ജോർജ്ജ് ജോസഫ്, ഗോപാലകൃഷ്ണൻ.കെ എന്നിവർ ചേർന്ന് റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ  രക്ഷപ്പെടുത്തുകയായിരുന്നു.18 കോൽ ആഴമുള്ള കിണറിൽ നാലു കോലോളം വെള്ളമുണ്ടായിരുന്നു.

No comments