Breaking News

അനന്യക്ക് ഇനി ഇഷ്ടം പോലെ പഠിക്കാം.. കൈപിടിക്കാനും വഴി നടത്താനും കാഞ്ഞങ്ങാട് സ്‌മൈൽ ചാരിറ്റബിൾ സൊസൈറ്റിയുണ്ട്


കാഞ്ഞങ്ങാട് : പഠനത്തിലും കലാ കായിക മത്സരങ്ങളിലും തിളങ്ങി നിന്നിരുന്ന ദുർഗാ ഹയർ സെക്കന്ററി സ്‌ക്കൂളിലെ മിടു മിടുക്കിയായ വിദ്യാർഥിനി അനന്യക്ക് ഇനി ഇഷ്ടമുള്ള വിഷയമെടുത്ത് പഠിക്കാം.  തന്റെ സ്വപ്‌നങ്ങൾക്കും അച്ഛനമ്മമാരുടെ പ്രതീക്ഷക്കുമനുസരിച്ച് ഉയരങ്ങളിലെത്താം. അതിനുള്ള അവസരമൊരുക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌മൈൽ ചാരിറ്റബിൽ സൊസൈറ്റി. ജില്ലയിലെ പ്രമുഖനായ മാധ്യമപ്രവർത്തകൻ ബി സി ബാബുവിന്റെ ഇളയമകളാണ് അനന്യ എസ് ബാബു എന്ന പ്ലസ് ടു ക്കാരി. പ്ലസ് ടു വിന് അനന്യക്ക് മൂന്നു മാർക്ക് കുറവിനാണ് ഫൂൾമാർക്ക് നഷ്ടമായത്. തൃശൂരിലെ സെന്റ് തോമസ് കോളജിൽ ബിരുദ പഠനത്തിന് ബി എസ് സി (സ്റ്റാറ്റിസ്റ്റിക്ക്‌സ് മാത്സ് കമ്പ്യൂട്ടർ സയൻസ് ) മൂന്ന് മെയിൻ സബ്ജക്ട് എടുത്തു പഠിക്കണമെന്നായിരുന്നു അനന്യയുടെ ആഗ്രഹം. അപേക്ഷിച്ചപ്പോൾ മെറിറ്റിൽ തന്നെ സീ്റ്റും ലഭിച്ചു. പക്ഷേ ഫീസ് ഹോസ്റ്റൾ ചിലവ് മറ്റുപഠന ചിലവുകൾ എങ്ങിനെ താങ്ങുമെന്ന് അമ്മയായ സുലേഖ ചിന്തിച്ചിരിക്കുമ്പോളാണ്  സ്‌മൈൽ ചാരിറ്റബിൾ സൊസൈറ്റി തിരുവനന്തപൂരം  അവരുടെ പ്രഥമ തുടർപഠന സഹായത്തിനുള്ള അപേക്ഷകൾക്കായി കെ ആർ എം യു വിന്റെ ജില്ലാ പ്രസിഡന്റ് ടി കെ നാരായണനെ സമീപിച്ചത്. അദേഹത്തിന്റെ നിർദേശപ്രകാരം അനന്യയുടെ തുടർ പഠന ചിലവുകൾ സ്‌മൈൽ  ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുക്കുകയായിരുന്നു. മൂന്നു വർഷങ്ങളിലായി ഫീസും ഹോസ്റ്റൽ ചിലവുമടക്കം  252000  (രണ്ടു ലക്ഷത്തി അമ്പത്തിരണ്ടായിരം രൂപയാണ്) അനന്യക്ക് വേണ്ടി സ്‌മൈൽ സഹായമായി എത്തിക്കുന്നത്.


2019 ൽ ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയായ സാമൂഹിക പ്രവർത്തകൻ ഹരി നോർത്ത് കോട്ടച്ചേരിയും തിരുവനന്തപുരം സ്വദേശിയായ റസീൻ റഷീദും ഫേസ് ബുക്കിൽ രൂപം നൽകിയ തെക്കനും വടക്കനും എന്ന പ്രൊഫൈലിളൂടെ പ്രളയ കാല പ്രവർത്തനങ്ങൾ കൊവിഡ് കാലത്തെ ഭക്ഷണ സാധന വിതരണങ്ങൾ ഓൺലൈൻ പഠന സഹായങ്ങൾ, ഉപജീവനമാർഗത്തിനായുള്ള വാഹനങ്ങൾ എന്നിവ നൽകിയിരുന്നു. ഇതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരു കൂട്ടം ആളുകൾ ഇവരെ സഹായിക്കാൻ എത്തി. ഇതോടെ എല്ലാവരും കൂടി സ്‌മൈൽ ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ തിരുവനന്തപൂരം ആസ്ഥാനമായി സംഘടന രൂപീകരിക്കുകയും അവരുടെ പ്രഥമ തുടർ വിദ്യാഭ്യാസ സഹായവിതരണവും സൊസൈറ്റി എന്ന പേരിലുള്ള ആദ്യ പ്രവർത്തനവും  കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാഞ്ഞങ്ങാട് നിന്ന് ആരംഭിക്കാൻ ഉദ്ദേശിക്കുകയുമായിരുന്നു. പ്രഥമ തുടർ വിദ്യാഭ്യാസ പഠന സഹായമെന്ന രീതിയിൽ അർഹിക്കുന്ന കൈകളിൽ തന്നെ അത് എത്തണമെന്ന് സൊസൈറ്റിക്ക് നിർബന്ധമുണ്ടായിരുന്നു. ആ അന്വേഷണമാണ് അ കാലത്തിൽ പൊലിഞ്ഞുപോയതിനാൽ അനാഥമാക്കപ്പെട്ട മാധ്യമപ്രവർത്തകൻ ബി സി ബാബുവിന്റെ കുടുംബത്തിലേക്കും അനന്യയിലേക്കും എത്തിയത്. കാഞ്ഞങ്ങാടെ പൊതു സമൂഹം നിർമ്മിച്ചു നൽകിയ വീട്ടിലാണ് ബാബുവിന്റെ കുടുംബം താമസിക്കുന്നതെന്നറിഞ്ഞതോടെ  സ്‌കോളർഷിപ്പിനായി അനന്യയെ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കുകയായിരുന്നു. 

കാഞ്ഞങ്ങാട് പ്രസ് ഫോറം ഹാളിൽ നടന്ന ചടങ്ങ് കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്‌സൺ കെ. വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്‌മൈൽ ചാരിറ്റബിൽ സൊസൈറ്റി വൈസ് ചെയർപേഴ്‌സൺ ഷമീറ മലപ്പുറം പബ്ലിക്ക് അഫയർ ഡയറക്ടർ അജീഷ് രാജഗോപാൽ തൃശൂർ, ഡയറക്ടർ ബോർഡ് അംഗം  നൂസൈബ ഷംസുദ്ദീൻ മലപ്പുറം, ഷാമിൽ മലപ്പുറം, രമ്യഹരി നോർത്ത് കോട്ടച്ചേരി,

നന്മമരം പ്രസിഡന്റ് സലാം കേരള, സെക്രട്ടറി എൻ ഗംഗാധരൻ ,

കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി ജോയി മാരൂർ,

മുതിർന്ന മാധ്യമ പ്രവർത്തകൻ ടി. മുഹമ്മദ് അസ്ലാം , കെആർ എം യു സംസ്ഥാന കമ്മിറ്റി അംഗം ടി വി ഭരതൻ,

 കവിയിത്രി സി പി ശൂഭ, ഉണ്ണികൃഷ്ണൻ കിനാനൂർ ,സിന്ധു കൊളവയൽ ,മഞ്ജു കൊളവയൽ ,നിഷ, നീലേശ്വരം,

എന്നിവർ പങ്കെടുത്തു. കെ ആർ എം യു ജില്ലാ പ്രസിഡന്റ് ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഏ വി സുരേഷ് കുമാർ സ്വാഗതവും ട്രഷറർ ബാബു കോട്ടപ്പാറ നന്ദിയും പറഞ്ഞു. അനന്യയെ പോലെ കഷ്ടപ്പെടുന്ന വിദ്യാർഥികളുടെ ഏതാവശ്യങ്ങൾക്കും സ്‌മൈൽ സൊസൈറ്റി കൂടെയുണ്ടാകുമെന്ന് സ്‌മൈൽ ചാരിറ്റബിൽ സൊസൈറ്റി വൈസ് ചെയർപേഴ്‌സൺ ഷമീറ മലപ്പുറം അറിയിച്ചു.

No comments