Breaking News

സംസ്ഥാന ചലച്ചിത്ര അവാർഡ്: ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മികച്ച ചിത്രം, നടൻ ജയസൂര്യ നടി അന്ന ബെൻ


തിരുവനന്തപുരം: 51-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് മികച്ച ചിത്രം. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള പുരസ്കാരം നേടി. കപ്പേളയിലെ അഭിനയത്തിന് അന്ന ബെൻ ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.

മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷ സുഹാസിനി മണിരത്നം, ചലച്ചിത്ര അക്കാദമി ചെയർമാൻ, ജൂറി അംഗങ്ങൾ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ് ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം. സിദ്ധാർത്ഥ് ശിവയാണ് മികച്ച സംവിധായകൻ (ചിത്രം-എന്നിവർ) . മികച്ച സ്വഭാവ നടൻ സുധീഷ്. മികച്ച സ്വഭാവനടി ശ്രീരേഖ. ഷോബി തിലകൻ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് ആണ്. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺ) റിയാ സൈറാ, മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്- റഷീദ് അഹമ്മദ്.

മികച്ച കലാസംവിധാനം-സന്തോഷ് ജോൺ, മികച്ച ചിത്രസംയോജകൻ- മഹേഷ് നാരായണൻ, മികച്ച പിന്നണി ഗായിക- നിത്യ മാമൻ. മികച്ച സംഗീത സംവിധായൻ-എം ജയചന്ദ്രൻ. മികച്ച ഗാനരചിയതാവ് അൻവർ അലി, മികച്ച തിരക്കഥാകൃത്ത്- ജിയോബേബി, മികച്ച ബാലതാരം (ആൺ) നിരജൻ, മികച്ച നവാഗത സംവിധായകൻ - മുഹമ്മദ് മുസ്തഫ, മികച്ച ഗാനാലാപത്തിന് പ്രത്യേക അവാർഡ് നാഞ്ചിയമ്മയ്ക്കും അവാർഡ്. നളിനി ജമീലയ്ക്ക് വസ്ത്രാലങ്കാരത്തിന് പ്രത്യേക അവാർഡ്.

പുരസ്കാരങ്ങൾ നേടിയവർ

മികച്ച നടൻ - ജയസൂര്യ (ചിത്രം- വെള്ളം)

മികച്ച നടി - അന്ന ബെൻ (ചിത്രം- കപ്പേള)

മികച്ച ചിത്രം - ദ ​ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ (സംവിധാനം - ജിയോ ബേബി)

മികച്ച സംവിധായകൻ - സിദ്ധാർഥ് ശിവ (ചിത്രം - എന്നിവർ)

മികച്ച രണ്ടാമത്തെ ചിത്രം - തിങ്കളാഴ്ച നല്ല നിശ്ചയം (സംവിധാനം - സെന്ന ഹെ​ഗ്ഡേ)

മികച്ച നവാഗത സംവിധായകൻ - മുസ്തഫ (ചിത്രം - കപ്പേള)

മികച്ച സ്വഭാവ നടൻ - സുധീഷ് (ചിത്രം - എന്നിവർ, ഭൂമിയിലെ മനോഹ​ര സ്വകാര്യം)

മികച്ച സ്വഭാവ നടി - ശ്രീരേഖ (ചിത്രം - വെയിൽ)

മികച്ച ജനപ്രിയ ചിത്രം - അയ്യപ്പനും കോശിയും (സംവിധാനം - സച്ചി)

മികച്ച ബാലതാരം ആൺ - നിരഞ്ജൻ. എസ് (ചിത്രം - കാസിമിന്റെ കടൽ)

മികച്ച ബാലതാരം പെൺ - അരവ്യ ശർമ (ചിത്രം- പ്യാലി)

മികച്ച കഥാകൃത്ത് - സെന്ന ഹെഗ്ഡേ (ചിത്രം - തിങ്കളാഴ്ച്ച നിശ്ചയം)

മികച്ച ഛായാഗ്രാഹകൻ - ചന്ദ്രു സെൽവരാജ് (ചിത്രം - കയറ്റം)

മികച്ച തിരക്കഥാകൃത്ത് - ജിയോ ബേബി (ചിത്രം - ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)

മികച്ച ഗാനരചയിതാവ് - അൻവർ അലി

മികച്ച സംഗീത സംവിധായകൻ - എം. ജയചന്ദ്രൻ (ചിത്രം - സൂഫിയും സുജാതയും)

മികച്ച പശ്ചാത്തല സംഗീതം - എം. ജയചന്ദ്രൻ (ചിത്രം - സൂഫിയും സുജാതയും)

മികച്ച പിന്നണി ഗായകൻ - ഷഹബാസ് അമൻ

മികച്ച പിന്നണി ഗായിക - നിത്യ മാമൻ ഗാനം - വാതുക്കല് വെള്ളരിപ്രാവ് (ചിത്രം - സൂഫിയും സുജാതയും )

No comments