Breaking News

ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമം ; കാസർകോട് രണ്ട് പേർ പിടിയിൽ






കാസർകോട് : മഞ്ചേശ്വരത്ത് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കയ്യാർ സ്വദേശികളായ അബൂബക്കർ റിയാസ്, മുഹമ്മദ് എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും കഞ്ചാവ് ശേഖരവും പിടിച്ചെടുത്തു.

മൂന്ന് കിലോ കഞ്ചാവാണ് പിടികൂടിയത്. ഇരുവരും ചേർന്ന് ഇത് രഹസ്യമായി ബൈക്കിൽ കടത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഇവരെ എക്‌സൈസ് സംഘം പിടികൂടിയത്. ഇവരുടെ ബൈക്കും കസ്റ്റഡിയിൽ എടുത്തു.


ബായിക്കട്ടയിൽ നിന്നാണ് പ്രതികൾ പിടിയിലായതെന്ന് എക്‌സൈസ് അറിയിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

No comments