Breaking News

'ബിരിക്കുളത്ത് ഫയർ സ്റ്റേഷൻ അനുവദിക്കണം' സി.പി.ഐ (എം) ബിരിക്കുളം ലോക്കൽ സമ്മേളനം സമാപിച്ചു


ബിരിക്കുളം : ബിരിക്കുളത്ത് ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന് സി.പി.ഐ (എം) ബിരിക്കുളം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ബിരിക്കുളം വി.സുകുമാരൻ നഗറിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി.കുഞ്ഞിരാമൻ ഉൽഘാടനം ചെയ്തു. പി.പത്മനാഭൻ പതാകയുയർത്തി. എം.പി. സുരേഷ് കുമാർ, വി.രാജേഷ്, സന്ധ്യാ രാജൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറി വി.മോഹനൻ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. ജില്ലാക്കമ്മറ്റി അംഗങ്ങളായ പി.ആർ. ചാക്കോ,ടി.കെ.രവി, എം. ലക്ഷ്മി,ഏരിയാ സെക്രട്ടറി എം.രാജൻ,കരുവക്കാൽ ദാമോദരൻ,പാറക്കോൽ രാജൻ,എൻ.കെ.തമ്പാൻ, കെ.ലക്ഷ്മണൻ,കയനി മോഹനൻ, പി.വി.ചന്ദ്രൻ, ടി.പി. ശാന്ത, ടി.എ. രവി, എം.രാജൻ,പി.പത്മനാഭൻ എന്നിവർ സംസാരിച്ചു. വി.മോഹനൻ സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മറ്റിയെയും തെരഞ്ഞെടുത്തു

No comments