Breaking News

ഈസ്റ്റ്എളേരി പഞ്ചായത്തിൽ പത്താംതരം വിജയിച്ച ഭിന്നശേഷി കുട്ടികളെ അനുമോദിച്ചു പ്രസിഡണ്ട് ജെയിംസ് പന്തമ്മാക്കൻ ഉദ്ഘാടനം ചെയ്തു


ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ പത്താംതരത്തിൽ വിജയം കൈവരിച്ച ഭിന്നശേഷി ഇ കുട്ടികളെ  അനുമോദിച്ചു . ഭിന്നശേഷിക്കാരായ 7 കുട്ടികളെയാണ് ആണ് ഉപഹാരം നൽകി അനുമോദിച്ചത് . പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് പന്തമ്മാക്കൻ ഉദ്ഘാടകനായ ചടങ്ങിന്റെ അധ്യക്ഷത പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി പി.ജെ നിർവഹിച്ചു. ബി .ആർ .സി .സ്പെഷ്യൽ എഡ്യൂക്കേറ്റർ ഗ്രേസമ്മ  ടീച്ചർ  സ്വാഗതം ആശംസിച്ച ചടങ്ങിൽ, പഞ്ചായത്ത് മെമ്പർമാരായ ഷെർലി ചീങ്കല്ലേൽ ,വിനീത് തെങ്ങും പള്ളിൽ, ഡെറ്റി ഫ്രാൻസിസ് , പഞ്ചായത്ത് സെക്രട്ടറി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ബി ആർ സി .സി ആർ സി സി വീണ നന്ദിയും പറഞ്ഞു.

No comments