Breaking News

പോത്താംകണ്ടത്തെ താൽകാലിക ബണ്ട് തകർന്നു; പാടിയോട്ടുചാല്‍-ചീമേനി റോഡിലെ ഗതാഗതം നിലച്ചു



പാടിയോട്ടുചാല്‍: കണ്ണൂർ-കാസർകോട്‌ ജില്ലകളെ ബന്ധിപ്പിക്കുന്ന പോത്താംകണ്ടം പാലം നിർമാണത്തിനായി പണിത താത്കാലിക ബണ്ട് തകർന്നു. ഇതോടെ ഇതു വഴിയുളള വാഹനഗതാഗതം മുടങ്ങി.


കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് വാഹന ഗതാഗതത്തിനായി മണ്ണിട്ട് ഉയർത്തിയ ബണ്ട് തകർന്നത്.


ചെറുപുഴയില്‍ നിന്ന്‌ ചീമേനി വഴി കാസര്‍ഗോഡ് ഭാഗത്തേക്കുള്ള പ്രധാന പാതയാണിത്. ഇതു വഴി അഞ്ചു കിലോമീറ്ററോളം ചീമേനിയിലേക്ക് കുറഞ്ഞു കിട്ടും. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 3.20 കോടി രൂപ ചെലവിൽ ഇവിടെ പാലം പണി നടക്കുകയാണ്.ചെറുപുഴ പാടിച്ചാല്‍ ഭാഗത്ത് നിന്ന്‌ വരുന്ന വാഹനങ്ങൾ  പെരിങ്ങോം വെളിച്ചംതോട് വഴി ചീമേനിയിലേക്ക് ഇനി കടന്നു പോകണം.

No comments