Breaking News

'കാലിക്കടവ്-കുറുഞ്ചേരി- പെരിയങ്ങാനം റോഡ് വീതികൂട്ടി ടാറിംഗ് ചെയ്ത് ഗതാഗത യോഗ്യമാക്കണം' സി.പി.ഐ.എം ഭീമനടി ലോക്കൽ സമ്മേളനം കൂരാംകുണ്ട് സമാപിച്ചു


വെള്ളരിക്കുണ്ട് : കാലിക്കടവ്-കുറുഞ്ചേരി- പെരിയങ്ങാനം റോഡ് വീതി കൂട്ടി ടാറിങ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് സിപിഐഎം ഭീമനടി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കൂരാംകുണ്ടിൽ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എം വി ജോർജ് അധ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ആർ ചാക്കോ, സി ജെ സജിത്ത് , ഏരിയാ സെക്രട്ടറി എ അപ്പുക്കുട്ടൻ, കെ പി നാരായണൻ, ടി കെ സുകുമാരൻ, കെ പി ലക്ഷ്മി, സി വി ഉണ്ണികൃഷ്ണൻ, പി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.ടി എ ബാലകൃഷ്ണൻ സ്വാഗതവും ജോസ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. സെക്രട്ടറിയായി സി വി ശശിധരനെ വീണ്ടും തെരഞ്ഞെടുത്തു

No comments