Breaking News

ഇന്ത്യാബുക്ക് ഓഫ് റിക്കാർഡ്സ് നേട്ടവുമായി കൊന്നക്കാട് പാമത്തട്ടെ ആര്യ ബിനീഷ്

വെള്ളരിക്കുണ്ട്: പേപ്പർ ക്രാഫ്റ്റിൽ ഇന്ത്യാ ബുക്സ് ഓഫ് റിക്കാർഡ്സ് നേടി കൊന്നക്കാട്ടെ പെൺകുട്ടി.

വെള്ളരിക്കുണ്ട് താലൂക്കിലെ കൊന്നക്കാട് പാമത്തട്ട് സ്വദേശി പുത്തൻപുരയ്ക്കൽ ബിനീഷിൻ്റെയും ബീനയുടെയും മകളായ ആര്യ ബിനീഷാണ് ഈ  ബഹുമതിക്ക് അർഹയായ മിടുക്കി. ഒരു സഹോദരനുണ്ട്  ആദർശ്

മകളുടെ വിജയത്തിൽ അതിരറ്റ ആഹ്ളാദത്തിലാണ് ആര്യയുടെ കുടുംബം. പേപ്പർ ക്രാഫ്റ്റിൽ ഈ നേട്ടത്തിലേക്ക് ആര്യയെ എത്തിച്ചതിന് പിന്നിൽ വല്യമ്മ ജാനകിയുടെ പ്രോൽസാഹനമാണ് ഏറ്റവും പ്രധാനമെന്ന് അമ്മ ബീന പറഞ്ഞു.

കാസറഗോഡ് സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ആര്യ ബഹുമതി ഏറ്റുവാങ്ങി.

No comments