Breaking News

കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂർ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ അറസ്റ്റിൽ


 

പയ്യന്നൂർ: എ എം വി ഐ അറസ്റ്റിൽ. കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂർ ജോയിന്റ് ആർ ടി ഓഫീസിലെ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ അറസ്റ്റിൽ.
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ
പി വി പ്രസാദാണ് വിജിലൻസിന്റെ പിടിയിലായത്.
ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന്റെ
നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ നിരന്തരം കൈക്കൂലി വാങ്ങുന്നുവെന്ന പരാതി ലഭിച്ചതോടെ തിങ്കളാഴ്ച്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്. സി.ഐ മനോജ് പി.ആർ, എസ്.ഐ പങ്കജാക്ഷൻ, എ എസ് ഐ മാരായ പി. നിജേഷ്, എം വി വിനോദ്, പി.ബിജു തുടങ്ങിയവർ വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.

No comments