Breaking News

ദേശീയ തപാൽ വാരാഘോഷത്തിന്റെ ഭാഗമായി തപാൽ വകുപ്പ് കാസറഗോഡ് ജില്ലയിൽ ആധാർ മേള സംഘടിപ്പിക്കുന്നു


കാസർകോട്: ദേശീയ തപാൽ വാരാഘോഷത്തിന്റെ ഭാഗമായി തപാൽ വകുപ്പ് കാസറഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട്  സൗത്ത് ബ്രാഞ്ച് പോസ്റ്റ് ഓഫീസ് , ബങ്കളം സഹൃദയ വായനശാല , വോർക്കാടി ബ്രാഞ്ച് പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലായി  ഒക്ടോബര് 11 ,12 ,13 തീയതികളിലായി  വിവിധങ്ങളായ ആധാർ സേവനങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ പുതിയ ആധാർ എടുക്കുവാനും ആധാർ കാർഡിൽ ഉള്ള തെറ്റ് തിരുത്തുവാനും, കുട്ടികളുടെ ആധാർ എടുക്കുവാനും, കുട്ടികളുടെ ആധാർ പുതുക്കുവാനുമുള്ള സൗകര്യം ഉണ്ടായിരിക്കും. ആധാർ കാർഡിൽ തിരുത്തലുകൾ ആവശ്യമുള്ളവർ മതിയായ രേഖകൾ കൊണ്ട് വരേണ്ടതാണ്.   കൂടാതെ പത്തു വയസു വരെയുള്ള പെൺകുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക സമ്പാദ്യ പദ്ധതി (SSA ) , പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതി (SB /RD ), ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് , മൈ സ്റ്റാമ്പ് തുടങ്ങിയ പോസ്റ്റ് ഓഫീസ് സേവനങ്ങളും ആധാർ ക്യാമ്പിനൊപ്പം പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് കാസർകോട്

പോസ്റ്റൽ സൂപ്രണ്ട് വി.ശാരദ അറിയിച്ചു.

ഫോൺ:04994230746

No comments