Breaking News

അംഗൻവാടി വർക്കേഴ്സ്& ഹെൽപേഴ്സ് അസ്സോസിയേഷൻ കിനാനൂർ കരിന്തളം പഞ്ചായത്ത് സമ്മേളനം കോയിത്തട്ട കുടുംബശ്രീ ഹാളിൽ നടന്നു


കരിന്തളം: അംഗൻവാടി വർക്കേഴ്സ് ഹെൽപേഴ്സ് അസ്സോസിയേഷൻ കിനാനൂർ കരിന്തളം പഞ്ചായത്ത് സമ്മേളനം കോയിത്തട്ട കുടുംബശ്രി ഹാളിൽ നടന്നു.

ജനാധിപത്യ മഹിളാ അസോസിയേഷൻ നീലേശ്വരം ഏരിയാ സെക്രട്ടറി ടി.പി ശാന്ത ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് ഗിരിജ കെ.വി അധ്യഷത വഹിച്ചു.

സംസ്ഥാന കമ്മറ്റി അംഗം എൻ ടി ലക്ഷ്മി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വരയിൽ രാജൻ, ഭർഗ്ഗവി കെ.വി,ശാന്ത പി.പി,വി.വി കുമാരൻ, തങ്കം വി.വി, ശാലിനി പി എന്നിവർ സംസാരിച്ചു. സെക്രട്ടറി റീജ വി സ്വാഗതം പറഞ്ഞു


പുതിയ കമ്മറ്റിയിലേക്ക്  ഗിരിജ കെ.വി(പ്രസിഡണ്ട്)    യശോദ.പി (വൈസ് പ്രസിഡണ്ട്) റീജ.വി (സെക്രട്ടറി), തങ്കം വി.വി(ജോ. സെക്രട്ടറി)   ദീപ.പി(ട്രഷറർ) തുടങ്ങി 15 അംഗ കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു

No comments