Breaking News

കർഷകദ്രോഹനടപടിയിൽ പ്രതിഷേധം: കർഷകസംഘം എളേരി ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടമല പോസ്റ്റോഫീസ് ഉപരോധിച്ചു


 നർക്കിലക്കാട്: കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കുക. കേന്ദ്ര അഭ്യന്തര സഹമന്തി അജയകുമാർ ശുക്ല രാജിവെക്കുക കർഷകർക്കെതിരെയുള്ള അക്രമണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷക സംഘം എളേരി ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടമല പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം കർഷക സംഘം ജില്ലാ ട്രഷറർ പി.ആർ ചാക്കോ ഉദ്ഘാടനം ചെയ്തു ഏരിയാ സെക്രട്ടറി ടി.പി. തമ്പാൻ സ്വാഗതം പറഞ്ഞു. ടി.കെ.സുകുമാരൻ അദ്ധ്യക്ഷനായി.എ. അപ്പുക്കുട്ടൻ, സ്കറിയ അബ്രഹാം, കെ.കൃഷ്ണൻ, ചന്ദ്രമ്മടീച്ചർ, മനോജ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഏഴ് വനിതാ പ്രവർത്തകർ ഉൾപ്പടെ നൂറിലധികം പ്രവർത്തകർ ഉപരോധ സമരത്തിൽ പങ്കെടുത്തു.

No comments