Breaking News

മലയോരത്ത് കനത്ത മഴ തുടരുന്നു.. പുഴകൾ കരകവിഞ്ഞൊഴുകി


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്കിലെ മലയോരങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. തിങ്കളാഴ്ച്ച പന്ത്രണ്ടു മണിയോടെ താലൂക്കിലെ മലയോര ഗ്രാമങ്ങളില്‍ പെയ്തു തുടങ്ങിയ കനത്ത തുലാവര്‍ഷപ്പെയ്ത്തില്‍ തോടുകളും പുഴകളും നിറഞ്ഞു കവിഞ്ഞു. അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മഴ ഇന്നും തുടരുകയാണ്. കനത്ത മഴയിൽ ചൈത്രവാഹിനി പുഴ കരകവിഞ്ഞൊഴുകി.

No comments