Breaking News

ഡിവൈഎഫ്ഐ അട്ടക്കണ്ടം,കോളിയാർ, ക്ലീനിപ്പാറ യൂണിറ്റുകളുടെ കരനെൽകൃഷി കൊയ്ത്തുത്സവം 13ന് സംസ്ഥാന സെക്രട്ടറി എ.എ റഹീം ഉദ്ഘാടനം ചെയ്യും


പരപ്പ: ഡി വൈ എഫ് ഐ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'മോണിംഗ് ഫാം യുവത കൃഷിയിലേക്ക്' എന്ന മുദ്രാവാക്യമുയർത്തി നടത്തിയ പരിപാടിയുടെ ഭാഗമായി പനത്തടി ബ്ലോക്കിലെ കാലിച്ചാനടുക്കം മേഖലയിലെ അട്ടക്കണ്ടം, കോളിയാർ, ക്ലീനിപ്പാറ എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ മാണിയൂർ കെ പി ബാലകൃഷ്ണന്റെ ഉടമസ്ഥതയിൽ കോളിയാർ ഉള്ള എട്ടേക്കർ  സ്ഥലത്ത് നടത്തിയ കരനെൽ കൃഷിയുടെ കൊയ്ത്തുൽസവം ഒക്ടോബർ 13 ന്  ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നിർവഹിക്കും. കോളിയാറിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ടി വി ജയചന്ദ്രൻ, സി ജെ സജിത്ത്, അഡ്വ ഷാലു മാത്യു, എം വി കൃഷ്ണൻ, ഒക്ലാവ് കൃഷ്ണൻ,സുരേഷ് വയമ്പ്,കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ, ഗ്രാമപഞ്ചായത്ത് അംഗം എംവി ജഗന്നാഥ്, പി ശാന്തകുമാരി തുടങ്ങിയവർ സംബന്ധിക്കും തൊണ്ണൂറാൻ വിത്താണ് വിതച്ചത്.

No comments