Breaking News

കാരുണ്യത്തിൻ്റെ ഡബിൾബെൽ മുഴക്കി മുത്തപ്പൻ ബസ് ഇന്ന് ഓടുന്നത് കുരുന്നു ജീവന് വേണ്ടി


 വെള്ളരിക്കുണ്ട്: കൊന്നക്കാട്-കാഞ്ഞങ്ങാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന മുത്തപ്പൻ ബസ് കാരുണ്യത്തിൻ്റെ ഡബിൾബെൽ മുഴക്കി ഇന്ന് ഓടുന്നത് ഒരു കുരുന്നു ജീവൻ രക്ഷിക്കാൻ വേണ്ടി. ഹൃദയ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കാഞ്ഞങ്ങാട് കൊളവയലിലെ തേജസ് മോൻ്റെ ചികിത്സാ സഹായ നിധിയിലേക്ക് മുത്തപ്പൻ ബസിൻ്റെ ഇന്നത്തെ മുഴുവൻ വരുമാനവും നൽകും. കോവിഡ് സാഹചര്യത്തിൽ ബസ് വ്യവസായം പൊതുവെ ലാഭകരമല്ലാത്ത സാഹചര്യത്തിലും ഒരു കാരുണ്യ പ്രവർത്തിക്ക് വേണ്ടി ബസ് വിട്ടുനൽകിയത് മനുഷ്യ സ്നേഹത്തിൻ്റെ മഹനീയ മാതൃകയായി മാറി. ബുധനാഴ്ച്ച രാവിലെ കൊന്നക്കാട് വച്ച് ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം മുത്തപ്പൻ ബസിൻ്റെ കാരുണ്യ യാത്രയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. കാഞ്ഞങ്ങാട് ബസ് ക്ലബ് കാരുണ്യ യാത്രക്ക് പിന്തുണ നൽകി മുന്നിലുണ്ട്. തുടർന്നും മറ്റ് ബസുകളും ഈ മാതൃക പിന്തുടരുമെന്ന് ബസ് ക്ലബ്ബ് പ്രവർത്തകർ പറഞ്ഞു.
-റിപ്പോർട്ട് : ചന്ദ്രു വെള്ളരിക്കുണ്ട് 

No comments