Breaking News

സ്വകാര്യ വ്യക്തികൾ കൈവശം വച്ച അധിക ഭൂമി പിടിച്ചെടുക്കുമെന്ന് മന്ത്രി



സംസ്ഥാനത്ത് സ്വകാര്യ വ്യക്തികൾ പരിധിയിലധികമായി കൈവശം വച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. വൻ തോതിൽ വിദേശ കുത്തകകൾ ഭൂമി കൈവശം വച്ചിരിക്കുന്ന 49 കേസുകൾ കണ്ടെത്താൻ സർക്കാറിനായിട്ടുണ്ട്. മാർച്ച് മാസത്തിനുള്ളിൽ ഈ കേസുകൾ കോടതിയിലെത്തിച്ച് പരിഹാരം കാണാൻ ശ്രമിക്കുമെന്നും കെ.രാജൻ വ്യക്തമാക്കി. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ ദി പ്രസ് പരിപാടിയിലാണ് മിച്ചഭൂമിയുമായി ബന്ധപ്പെട്ട നിലപാട് റവന്യു മന്ത്രി വ്യക്തമാക്കിയത്. പരിധിയിലധികമായി സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കുമെന്നും വൻ തോതിൽ ഭൂമി കൈവശപ്പെടുത്തിയ വിദേശ കമ്പനികളുടേതടക്കമുള്ള 49 കേസുകൾ സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും കെ രാജൻ പറഞ്ഞു. വരുന്ന മാർച്ച് മാസത്തിനുള്ളിൽ ഈ കേസുകൾ കോടതിയിലെത്തിക്കും. ഇത്തരം കേസുകളിലെ ഉടമസ്ഥാവകാശ തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണന്നും മന്ത്രി വ്യക്തമാക്കി.


ചെങ്ങറ - അരിപ്പ സമരക്കാർ ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ് . ഇവർക്ക് ഉപയോഗ യോജ്യമായ ഭൂമി കണ്ടെത്തുന്നതിനായി ലാന്റ് റെവന്യു കമ്മീഷനെ ചുതലപ്പെടുത്തി. സമരക്കാർ ഉന്നയിച്ച പ്രശനങ്ങൾ പരിശോധിക്കുന്നതിന് വീണ്ടും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. ഭൂരഹിതരില്ലാത്ത കേരളം യാഥ്യാർഥ്യമാകുമ്പോൾ അധിക ഭൂമി പിടിച്ചെടുക്കൽ പൂർത്തിയാകും. ഇതിന്റെ ഭാഗമായി കൂടിയാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റല് സർവേക്ക് സർക്കാർ തുടക്കമിട്ടതെന്നും റവന്യൂ മന്ത്രി പറഞ്ഞു.

No comments